കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല: എ.ഡി.ജി.പി
കോട്ടയം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ പരിമിതികളുണ്ടെന്ന് എ.ഡി.ജിപി ബി. സന്ധ്യ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല. തെളിവായ മൊബൈല്‍ ഫോണിനെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എ.ഡി.ജി.പി വ്യക്തമാക്കി. ആക്രമണത്തിനിരയായ നടി മാധ്യമങ്ങളെ കാണുന്നത് കേസിനെ ബാധിക്കും. ഇര കോടതിയെയാണു കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടത്. മറിച്ചുള്ള നടപടികള്‍ അന്വേഷണത്തെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു.
സാധാരണക്കാരനായ ഒരാള്‍ നല്കിയ നിര്‍ണായകമായ വിവരമാണ് കേസിന്റെ അന്വേഷണത്തില്‍ ഏറെ സഹായിച്ചത്. ആ വ്യക്തി നല്കിയ വിവരങ്ങള്‍ക്കൊപ്പം സാങ്കേതിക വിവരങ്ങള്‍ കൂടി ചേര്‍ത്ത് പൊലിസിനു കൃത്യമായി അന്വേഷണം നടത്താനായെന്നും എ.ഡി.ജി.പി ബി. സന്ധ്യ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."