ഗള്‍ഫില്‍ യുവാവിന് മര്‍ദനമേറ്റുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന്
കല്‍പ്പറ്റ: ഗള്‍ഫില്‍ യുവാവിന് മര്‍ദനമേറ്റുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഗള്‍ഫിലുള്ള അനൂപ് കോട്ടയ്ക്കല്‍, ഡോ ഷിബുകുമാര്‍ തിരുവനന്തപുരം എന്നിവര്‍ അറിയിച്ചു.
ചുണ്ടേല്‍ ആനപ്പാറ മുല്ലക്കല്‍ വീട്ടില്‍ സുരീഷിനു മര്‍ദനമേറ്റുവെന്നാണ് ആരോപണം. 2016 മാര്‍ച്ച് ഏഴിന് സുരീഷിനെ സൗജന്യമായാണ് ഗള്‍ഫിലേക്ക് കൊണ്ടുപോയത്. ദമാമില്‍ ജോലിയില്‍ പ്രവേശിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പി.എസ്.സി അറിയിപ്പ് ലഭിച്ചുവെന്നും നാട്ടിലേക്ക് പോകണമെന്നും പറഞ്ഞു. എന്നാല്‍ സുഹൃത്തുക്കള്‍ അനുനയിപ്പിച്ച് നിര്‍ത്തുകയായിരുന്നു. 1200 റിയാല്‍ ശമ്പളവും ഭക്ഷണവും താമസവും സൗജന്യമായി നല്കി. എന്നിട്ടും നിരന്തരം നാട്ടില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ വിസയുടെ പണം നല്കിയാല് വിടാമെന്നു പറഞ്ഞു. ഇതോടെ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് കയറ്റി വിട്ടത്. ഗള്‍ഫില്‍ നിന്ന് പോകുമ്പോള്‍ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. വിസയുടെ പണം നാട്ടിലെത്തി 20 ദിവസത്തിനുള്ളില്‍ നല്‍കാമെന്ന് ഒപ്പിട്ടു നല്‍കിയതുമാണെന്ന് ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."