HOME
DETAILS
MAL
നൈജീരിയയെ ഭീതിയിലാഴ്ത്തി ലാസ പനി: 29 മരണം
backup
January 27 2020 | 14:01 PM
നൈജര്‍: നൈജീരിയയെ ഭയത്തിലാക്കി ലാസ പനി പടരുന്നു. വൈറസ് മൂലമുണ്ടാകുന്ന പനി ബാധിച്ച് 29 പേരാണ് ഈ മാസം മരിച്ചത്. 195 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. എബോള പോലെ വൈറസ് പരത്തുന്ന പനിയാണെങ്കിലും ഇതു ബാധിച്ച് മരണം കുറവായിരുന്നു.
1969ല്‍ നൈജീരിയയിലെ ലാസയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. എലിമൂത്രം കലര്‍ന്ന വസ്തുക്കളില്‍ നിന്നും ഭക്ഷണത്തില്‍ നിന്നാണ് ലാസ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഓരോ വര്‍ഷവും ഒന്നു മുതല്‍ മൂന്നു ലക്ഷം വരെ പേര്‍ക്ക് ഈ പനി ബാധിക്കാറുണ്ട്. 5000 പേര്‍ പനി ബാധിച്ച് മരിക്കുകയും ചെയ്യുന്നു. കഴിഞ്ഞവര്‍ഷം നൈജീരിയയില്‍ മാത്രം 160 പേര്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."