തില്ലങ്കേരി പഞ്ചായത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം
ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയതിന്റെ പ്രഖ്യാപനം ഇ.പി ജയരാജന്‍ എം.എല്‍.എ നിര്‍വഹിച്ചു.
പഞ്ചായത്ത് പരിധിയിലെ കാക്കയങ്ങാട്, ഇരിട്ടി, ശിവപുരം, മട്ടന്നൂര്‍ സെക്ഷനില്‍പെട്ട നൂറോളം വീടുകളാണ് വൈദ്യുതീകരിച്ചത്. നിര്‍ധന കുടുംബങ്ങള്‍ക്ക് കെ.എസ്.ഇ.ബി ജീവനക്കാരും സന്നദ്ധ സംഘടനകളും സൗജന്യമായി വയറിങ് ചെയ്തു കൊടുത്തു. എം.എല്‍.എ വികസന ഫണ്ടും കെ.എസ്.ഇ.ബി ഫണ്ടും പഞ്ചായത്ത് വിഹിതവും ഉള്‍പ്പെടെ 15 ലക്ഷമാണ് പദ്ധതിക്കായ് ചിലവഴിച്ചത്. സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയ മലയോരത്തെ ആദ്യ പഞ്ചായത്താണ് തില്ലങ്കേരി. ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗരോര്‍ജ പദ്ധതിക്കു കൂടി പ്രാമുഖ്യം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പൂര്‍ത്തിയാക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ ഭാഗത്തു നിന്നു നല്ല സഹകരണമാണുണ്ടാകുന്നത്. സംസ്ഥാനത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തീവ്ര ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ, ആരോഗ്യ, വൈദ്യുതി മേഖലയില്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്. കാന്‍സര്‍, വൃക്ക രോഗികള്‍ക്കായി മട്ടന്നൂര്‍ മണ്ഡലത്തില്‍ സമഗ്ര ആരോഗ്യ പദ്ധതിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഭാഷ് അധ്യക്ഷനായി. കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ എസ്.എം.എ ലത്തീഫ് റിപ്പോര്‍ട്ടവതരിപ്പിച്ചു. സി ഷൈമ, വി.കെ കാര്‍ത്ത്യായനി, പി.കെ ശ്രീധരന്‍, പി.കെ രാജന്‍, എം പ്രശാന്തന്‍, പി.വി കാഞ്ചന, ടി മുനീര്‍, കെ.എ ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."