HOME
DETAILS
MAL
കുന്നോത്ത്പറമ്പ് മഞ്ഞള്‍ ഗ്രാമമാകുന്നു
backup
February 25 2017 | 21:02 PM
പാനൂര്‍: ഭക്ഷ്യവസ്തുക്കള്‍ മാരക രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് മണവും രുചിയും വര്‍ധിപ്പിച്ച് വിപണിയിലെത്തുന്ന സാഹചര്യത്തില്‍ നല്ല ആരോഗ്യത്തിന് മഞ്ഞള്‍ പ്രതിരോധമെന്ന സന്ദേശമുയര്‍ത്തി കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തില്‍ അമ്പത് ഏക്കര്‍ സ്ഥലത്ത് മഞ്ഞള്‍കൃഷി നടത്താന്‍ പദ്ധതി. ഓരോ കുടുംബവും ഒരു സെന്റ് സ്ഥലത്ത് മഞ്ഞള്‍ കൃഷി നടത്തും.
അയ്യായിരം കുടുംബങ്ങള്‍ക്ക് മഞ്ഞള്‍ വിത്ത് ഗ്രാമപഞ്ചായത്ത് സൗജന്യമായി വിതരണം ചെയ്യും. ഇതിനായുള്ള ഇരുപത് ലക്ഷം രൂപക്കുള്ള പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. കൃഷിയെ മുഖ്യമായും ആശ്രയിച്ചു കഴിയുന്ന കുന്നോത്ത് പറമ്പ് പഞ്ചായത്തില്‍ നടീല്‍ വസ്തുക്കളുടെ വിതരണമടക്കമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."