തീവ്രവാദത്തിനെതിരേ യൗവ്വനം ഉണര്‍ന്നിരിക്കണം: മുല്ലപ്പള്ളി
നാദാപുരം: തീവ്രവാദം, ഭീകരവാദം, അസഹിഷ്ണുത തുടങ്ങിയവ എതിര്‍ത്തു തോല്‍പ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം യുവാക്കള്‍ക്കാണെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ സഹിഷ്ണുതയോടെ നോക്കി കാണുമ്പോള്‍ മാത്രമേ മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാന്‍ കഴിയുകയുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. നാദാപുരത്ത് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ ജില്ലാ സമ്മേളനത്തിലെ മാനവികം സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പൈതൃകം ബഹുസ്വരതയാണ്, ഫാസിസ്റ്റ് രാഷ്ട്രീയം രാജ്യത്തെ മലീമസമാക്കുകയാണ്. വിദ്യാഭ്യാസ മേഖലയെ സംഘ്പരിവാര്‍ കാവിവത്കരിക്കകുയാണെന്നും യു.ജി.സി ചെയര്‍മാന്‍ സര്‍ക്കാരിന്റെ കളിപ്പാവയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ അധ്യക്ഷനായി.
ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. ഇ.കെ വിജയന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ്, സൂപ്പി നരിക്കാട്ടേരി സംസാരിച്ചു. ബ്ലംഗത്ത് മുഹമ്മദ്, ടി.ടി.കെ അമ്മദ് ഹാജി, കെ.എ പൊറോറ, ടി.വി അബ്ദുറഹീം മൗലവി, കെ.എം സമീര്‍, ശറഫുദ്ദീന്‍ ജിഫ്രി, കെ.എം രഘുനാഥ്, സി.വി കുഞ്ഞികൃഷ്ണന്‍, ബ്ലംഗത്ത് മുഹമ്മദ്, എം.കെ അഷ്‌റഫ്, ഹാരിസ് റഹ്മാനി തിനൂര്‍, ഹിള്‌റ് റഹ്മാനി എടച്ചേരി, ശമീര്‍ അഹമ്മദ് സംബന്ധിച്ചു. ടി.എം.വി അബ്ദുല്‍ ഹമീദ് സ്വാഹതവും സിദ്ദീഖ് വെള്ളിയോട് നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."