HOME
DETAILS

പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു ,ജനരോഷത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ട് മടക്കും : മിസഹബ് കീഴരിയൂര്‍

  
backup
January 28 2020 | 11:01 AM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d

ജിദ്ദ: ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ ഒറ്റക്കെട്ടായുള്ള സമരങ്ങളെ അധികാരികള്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും രാജ്യ താല്പര്യങ്ങളെ ഹനിച്ച്‌ ഭരണം നടത്താന്‍ അധികകാലം ജനങ്ങള്‍ അവരെ അനുവദിക്കുകയില്ലെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസഹബ് കീഴരിയൂര്‍ പറഞ്ഞു. ഭയപ്പെടുത്തിയും ഭീതി പരത്തിയും ജനങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയിലാക്കി ഭരണം നടത്താനുള്ള മോഡിയുടെയും അമിത്ഷായുടെയും ശ്രമങ്ങള്‍ വിലപ്പോവില്ലെന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്‌ രാജ്യ തലസ്ഥാനത്തടക്കം രാജ്യത്തുടനീളം നടക്കുന്ന രാപ്പകല്‍ സമര പോരാട്ടങ്ങള്‍.വിഷയത്തെ ഒരു മതത്തിന്റെ മാത്രം വിഷയമായി വ്യാഖ്യാനിക്കാനും അത് വഴി ജനങ്ങള്‍ ക്കിടയില്‍ വിഭാഗ‍ീയതയുടെ വിഷവിത്തുകള്‍ പാകാനും സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കു ന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനാതിപത്യ വിശ്വാസികള്‍ സമര പോരാട്ടങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്. വിവിധ തലങ്ങളിലുള്ളവര്‍ സമരത്തിന്‌ പൂര്‍ണ്ണമായ പിന്തുണ പ്രഖ്യാപിച്ച്‌ സമരരംഗത്ത് അടിയുറച്ച്‌ നില്‍ക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യന്‍ ജനനതയുടെ മനസാണ്‌ അവിടെ ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്.

അതെസമയം വിഷയത്തെ ജാഗ്രതയോടെ സമീപിക്കാന്‍ നമുക്കാവണം. വൈകാരികമായ ശൈലി ക്ക് പകരം വിവേകപൂര്‍ണ്ണമായ സമീപനമാണ്‌ നാം സ്വീകരിക്കേണ്ടത്. ബഹുസ്വരതയെ അംഗീ കരിച്ചും വിശ്വാസം മുറുകെ പിടിച്ചും മുന്നേറാന്‍ നമുക്കാവണം. സൈബറിടങ്ങള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കാന്‍ പുതുതലമുറ തയ്യാറാവണം. ജനാതിപത്യ വിശ്വാസികളായ രാജ്യത്തെ ഭൂരി പക്ഷ ജനതക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നു കൊണ്ടായിരിക്കണം രാജ്യത്തെ നശിപ്പിക്കാനി റങ്ങിയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള പോരാട്ടം. ഇവ്വിഷയത്തില്‍ വളരെ ആലോ ചിച്ചാണ്‌ മുസ് ലിം ലീഗും പോഷക സംഘടനകളു പ്രവര്‍ത്തിച്ചു വരുന്നത്.വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ എം.എസ്.എഫ് വളരെ കൃത്യമായി ഫാസിസ്റ്റ് ശക്തികളുടെ അജണ്ടകള്‍ ബോധ്യപ്പെടുത്താനും അവരെ വിവേകത്തോടെ വിഷയത്തെ സമീപിക്കാനും പ്രാപ്തമാക്കി യിട്ടുണ്ട്. രാജ്യത്തുടനീളം പ്രക്ഷോഭ രംഗത്തുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ ആദരവോടെയാണ്‌ കാണുന്നത്.

നൈമിഷികമായ അജണ്ടകള്‍ക്കപ്പുറം വര്‍ഷങ്ങളായി അണിയറയില്‍ ആസൂത്രണം ചെയ്ത ആര്‍. എസ്.എസ് അജണ്ടയാണ്‌ മോഡി രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും ഇത് തിരിച്ച റിഞ്ഞ് വളരെ ആസൂത്രിതമായ നീക്കങ്ങള്‍ക്ക് രാജ്യത്തെ മതേതര കക്ഷികള്‍ ഒന്നായി രൂപം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുഹമ്മദ് ഷാഹിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ ക്കിംഗ് പ്രസിഡന്റ് അഷ് റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. എം.എ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് വടക്കയില്‍, ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലീം, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫ, ആക്ടിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍, ട്രഷറര്‍ യു.പി.മുസ്തഫ, എസ്.ഐ.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, ഫൈസല്‍ ബുഖാരി, മുഹമ്മദ് കളപ്പാറ, അസീസ് വെങ്കിട്ട, അഷ് റഫ് അച്ചൂര്‍, നാസര്‍ തങ്ങള്‍, ഷൗക്കത്ത് പാലപ്പിള്ളി, അഷ് റഫ് മേപ്പാടി സംസാരിച്ചു. അബ്ദുല്‍ മജീദ് പയ്യന്നൂര്‍ സ്വാഗതവും ഷംസു പെരുമ്പട്ട നന്ദിയും പറഞ്ഞു. മാമുക്കോയ ഒറ്റപ്പാലം, സുബൈര്‍ അരിമ്ബ്ര, പി.സി.അലി, കബീര്‍ വൈലത്തൂര്‍, തെന്നല മൊയ്തീകുട്ടി, നാസര്‍ മാങ്കാവ്, സിദ്ദീഖ് കോങ്ങാട്, സഫീര്‍ തിരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago