സഹപാഠിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ അക്ഷരക്കൂട്ടൊരുക്കി കൂട്ടുകാര്‍
ചുണ്ടേല്‍: അകാലത്തില്‍ വിടപറഞ്ഞ സഹപാഠിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ പുസ്തകങ്ങള്‍ സമര്‍പ്പിച്ച് ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്.എസ് പൂര്‍വ വിദ്യാര്‍ഥികളുടെ നല്ല മാതൃക. 2009-2010 വര്‍ഷത്തില്‍ സ്‌കൂള്‍ ലീഡറായിരുന്ന കുന്നമ്പറ്റ സ്വദേശിയായ മുഹമ്മദ് അജ്‌നാസിന്റെ ഓര്‍മകള്‍ക്കായാണു പ്രസ്തുത ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ സമര്‍പ്പിച്ചത്.
ചുണ്ടേല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സോഫി ടീച്ചര്‍ അജ്‌നാസിന്റെ മാതാവ് സാഹിറ നാസറില്‍നിന്നു പുസ്തകങ്ങള്‍ സ്വീകരിച്ചു. അധ്യാപകരായ റോയിസ് പിലാക്കാവ്, സജി വി.പി, പൂര്‍വ വിദ്യാര്‍ഥി പ്രധിനിധിയായി റാഷിദ് എം.എസ് സംസാരിച്ചു. ആതിര വിജയന്‍, റിഷാദ് പി, മുഹ്‌സിന്‍ സി, റിജേഷ് കെ, ഹര്‍ഷല്‍ പി.സി, ജംഷീര്‍ ഇ.എം, റിഷികേഷ് കെ.കെ നേതൃത്വം നല്‍കി. ചുണ്ടേലില്‍ ആരംഭിക്കുന്ന പൊതുജന ഗ്രന്ഥാലയത്തിലും സ്‌കൂള്‍ ലൈബ്രറിയിലുമായി പുസ്തകങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."