കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ വെളിച്ചമെത്തി; ഇനി വേണ്ടത് കെട്ടുറപ്പുള്ള മേല്‍ക്കൂര
കുന്ദമംഗലം: ജോലിക്ക് പോകാന്‍ പോലും കഴിയാത്ത രോഗത്താല്‍ വലയുന്ന കുന്ദമംഗലംചെറുവലത്ത് കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ വൈദ്യുതിയെത്തി. ഇനി വീടിന് മേല്‍ക്കൂര വേണം. അതിന് സുമനസ്സുകള്‍ സഹായിക്കുകതന്നെ വേണം.
ഫ്‌ളക്‌സ് ഷീറ്റുകൊണ്ട് വലിച്ചുകെട്ടിയതാണ് നിലവിലെ മേല്‍കൂര. വൈദ്യുതി ലഭിക്കാന്‍ നിയമത്തിന്റെ നൂലാമാലകളോ സാങ്കേതിക തടസ്സങ്ങളോ പ്രശ്‌നമാക്കാതെ അധികൃതര്‍ കനിഞ്ഞതാണ് മണ്ണെണ്ണവിളക്കിന്റെ വെട്ടത്തില്‍നിന്ന് ഈകുടുംബത്തെ വൈദ്യുതിവെളിച്ചത്തിലെത്തിച്ചത്.
കൃഷ്ണന്‍കുട്ടിയുടെ അവസ്ഥ മനസ്സിലാക്കിയ കുന്ദമംഗലം വൈദ്യുതി ബോര്‍ഡിലെ അസി. എഞ്ചിനിയര്‍ ടി. അജിത് തന്റെ സഹപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചു.
രണ്ട് വയര്‍മാന്‍മാര്‍ വീട് വയറിങ് ചെയ്തുകൊടുക്കാന്‍ സന്നദ്ധരായി. സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയിലുള്‍പ്പെടുത്തി കൃഷ്ണന്‍കുട്ടിയുടെ കുടുംബത്തിന് വൈദ്യുതിയും ലഭിച്ചു. കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ വാര്‍ട്‌സആപ് കൂട്ടായ്മയായ സി.എന്‍.ഇ എന്ന സംഘടന കൃഷ്ണന്‍കുട്ടിക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വാര്‍ഡ്‌മെമ്പര്‍ എം. ബാബുമോന്‍ അധ്യക്ഷനായി. അസി. എഞ്ചിനിയര്‍ ടി. അജിത് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.
സി.എന്‍.ഇ ജനറല്‍ സെക്രട്ടറി സി. മനോജ്, രവീന്ദ്രന്‍ കുന്ദമംഗലം, സദയം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ രമേശ്, ഔവര്‍ കോളജ് പ്രിന്‍സിപ്പാള്‍ വിനോദ്, എ. സോമന്‍, സത്യബേബി, ജലീല്‍ വള്ളില്‍, റഷീദ് മണ്ണാറക്കല്‍ സംസാരിച്ചു. സി.വി ഗോപാലകൃഷ്ണന്‍ സ്വാഗതവും എസ്. മുരളീധരന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."