HOME
DETAILS

പശ്ചിമഘട്ടം കൈയേറി 32 പാറമടകള്‍

  
backup
February 25 2017 | 22:02 PM

12523

തിരുവനന്തപുരം: സര്‍ക്കാര്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി പശ്ചിമഘട്ട മലനിരകളില്‍ 32 പാറമടകള്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയാണു പാറമടകള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നത്. എറണാകുളം ആലുവ താലൂക്കിലെ മലയാറ്റൂര്‍, അയ്യമ്പുഴ, കാലടി വില്ലേജില്‍ 26 ഏക്കര്‍, കാസര്‍കോട് താലൂക്കില്‍ 41.35, നിലമ്പൂര്‍ താലൂക്കില്‍ 7.74, കൊല്ലം കൊട്ടാരക്കര താലൂക്കില്‍ 5.96, പത്തനാപുരം 11.53.37 ഹെക്ടര്‍, ചിറ്റൂര്‍ താലൂക്കില്‍ 12.43 ഏക്കര്‍, മാനന്തവാടി താലൂക്കിലെ 37 ഏക്കര്‍, വടകര താലൂക്കിലെ നരിപ്പറ്റ വില്ലേജില്‍ 11.9 ഏക്കര്‍, പത്തനംതിട്ട താലൂക്കില്‍ 10.32 ഏക്കര്‍, റാന്നി താലൂക്കിലെ കൊല്ലമുള, അത്തിക്കയം, പഴവങ്ങാടി, റാന്നി, വടശേരിക്കര വില്ലേജുകളില്‍ 8.68.91 ഹെക്ടര്‍, കുപ്പാടി വില്ലേജില്‍ 3.4 ഏക്കര്‍, സുല്‍ത്താന്‍ബത്തേരി വില്ലേജില്‍ 14.78 ഏക്കര്‍, അമ്പലവയല്‍ വില്ലേജില്‍ 13.28 ഏക്കര്‍, വൈത്തിരി താലൂക്കില്‍ 14 ഏക്കര്‍, നീലേശ്വരം വില്ലേജില്‍ 7.32 ഏക്കര്‍, നൂല്‍പ്പുഴ വില്ലേജില്‍ 2.43 ഏക്കര്‍, കുഴിമണ്ണ വില്ലേജില്‍ നാലേക്കര്‍, കോതമംഗലം താലൂക്കില്‍ 21 ഏക്കര്‍, നടവയല്‍ വില്ലേജില്‍ 1.21 ഏക്കര്‍ ഭൂമി എന്നിങ്ങനെയാണു കൈയേറ്റ ഭൂമിയുടെ കണക്ക്. ഇവിടങ്ങളിലാണ് അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.

ഇതു സംബന്ധിച്ചുള്ള കേസുകള്‍ സംസ്ഥാനത്തെ വിവിധ കോടതികളില്‍ നിലവിലുണ്ട്. കസ്തൂരിരംഗന്‍ സമിതിയുടെ റിപോര്‍ട്ടിലെ അപാകതകള്‍ കണ്ടെത്തുന്നതിനായി നിയോഗിച്ച ഡോ. ഉമ്മന്‍ സി. ഉമ്മന്‍ കണ്‍വീനറായ വിദഗ്ധസമിതി ഇവിടങ്ങളില്‍ യന്ത്രവല്‍കൃത ക്വാറികള്‍ പശ്ചിമഘട്ടത്തിനു ഭീഷണിയാകുമെന്നു കണ്ടെത്തിയിട്ടും ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ ഇതുവരെ അധികൃതര്‍ തയാറായില്ല. പശ്ചിമഘട്ടത്തിലെ ജനാധിവാസ കാര്‍ഷികമേഖലയിലും പരിസ്ഥിതിലോല പ്രദേശങ്ങളും ഫീല്‍ഡ് സര്‍വെയില്‍ കൂടി കണ്ടെത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. പശ്ചിമഘട്ടത്തിലെ കൂറ്റന്‍ ക്വാറികളെ കുറിച്ചു കര്‍ഷകര്‍ക്കു പരാതിയുള്ളതിനാല്‍ കര്‍ശന ഉപാധികളോടെ മാത്രമെ വീടു നിര്‍മിക്കാന്‍ ആവശ്യമായ പാറയും മണലും ഖനനം ചെയ്യാന്‍ അനുമതി നല്‍കാവുവെന്നും സമിതി പറയുന്നു. ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവു വന്നിട്ടും പാറ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരുകയാണ്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു പല ക്വാറികള്‍ക്കും ലൈസന്‍സ് ലഭിച്ചിട്ടുള്ളത്.

ക്വാറി പ്രവര്‍ത്തിക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ നിലനില്‍ക്കെയാണിത്. പഞ്ചായത്ത് ലൈസന്‍സ്, വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി, പൊലൂഷന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ജിയോളജി, എക്‌സ്‌പ്ലോസീവ് തുടങ്ങിയ ലൈസന്‍സുകള്‍ അത്യാവശ്യമാണ്. പരിസരവാസികളുടെ സമ്മതപത്രം കൂടി ഉണ്ടെങ്കിലെ ലൈസന്‍സിനായി അപേക്ഷിക്കാന്‍ കഴിയൂ. എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ എ.ഡി.എം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ടും നല്‍കണം. ഇവ കൂടാതെ ലൈസന്‍സ് നല്‍കുന്നതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടോയെന്നറിയാന്‍ പരസ്യവും നല്‍കണം. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു പലര്‍ക്കും എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. ക്വാറികളുടെ ജനവാസകേന്ദ്രത്തില്‍ നിന്നുള്ള ദൂരപരിധി സംബന്ധിച്ച് 1967ലെ കേരള മൈന്‍ മിനറല്‍ കണ്‍സക്ഷന്‍ റൂള്‍ 2015 ജനുവരിയില്‍ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു. ഹൈക്കോടതിയുടെ ഇടപെടലാണു നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സംസ്ഥാനത്തെ അനധികൃത ക്വാറികളില്‍ ഭൂരിഭാഗവും ജനവാസമേഖലയിലാണു പ്രവര്‍ത്തിക്കുന്നത്. സ്‌ഫോടകവസ്തുക്കള്‍ ഒരു സുരക്ഷയുമില്ലാതെയാണു ക്വാറികളില്‍ സൂക്ഷിക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago