ചെക്ക് ഡാമില്‍ വെള്ളം സംഭരിക്കണമെന്ന്
കണിയാമ്പറ്റ: ചീക്കല്ലൂര്‍- നാടുകാണി ചെക്ക് ഡാമില്‍ ചീപ്പ് പലകകളിട്ട് വെള്ളം സംഭരിക്കണമെന്ന് സി.പി.ഐ കൂടോത്തുമ്മല്‍ ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. മുന്‍പ് ചീപ്പ് പലകകള്‍ സ്ഥാപിച്ചെങ്കിലും സാമൂഹ്യ വിരുദ്ധര്‍ ഊരികൊണ്ടു പോവുകയായിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് വരള്‍ച്ച നേരിടുന്നതിനായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച തടയണ ജലനിധി പ്രവര്‍ത്തനത്തിന്റെ പേരില്‍ പൊളിച്ചു കളഞ്ഞു. അതോടെ വലിയ അളവില്‍ ശേഖരിക്കപ്പെട്ട വെള്ളം പാഴാവുകയും സമീപത്തെ കിണറുകള്‍ വറ്റി പോവുകയും ചെയ്തു.
ശേഷിക്കുന്ന നീരുറവയെങ്കിലും നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തരമായി ചീപ്പ് പലകകളിട്ട് വെള്ളം ചെക്ക് ഡാമില്‍ സംഭരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം വി.എന്‍ സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. എം.ആര് പ്രസാദ്, ടി.വി ചന്ദ്രന്, എം.കെ രഘുനാഥ്, കെ.വി പ്രകാശന്, സലോമോന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."