HOME
DETAILS
MAL
ഗ്രാമ വികസന ബാങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
backup
February 25 2017 | 22:02 PM
വടകര: സംസ്ഥന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രാഥമിക ബാങ്കുകളുടെ കുടിശ്ശിക കുറക്കുന്നതിനായി നടപ്പിലാക്കിയ നവകേരളം കുടിശ്ശിക നിവാരണം 2017 പദ്ധതി പ്രകാരം വടകര കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ എല്ലാ വായ്പകള്‍ക്കും കൂടുതല്‍ ആനുകൂല്യം ലഭിക്കും. പദ്ധതിയുടെ ഭാഗമായി ബാങ്കിന്റെ കക്കട്ട് ഹെഡ് ഓഫിസിലും വടകര തൊട്ടില്‍പാലം ബ്രാഞ്ചുകളില്‍ 27 മുതല്‍ മാര്‍ച്ച് 15 വരെ വിവിധ തിയതികളില്‍ അദാലത്ത് നടത്തുന്നുണ്ട് . വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് പായന്‍ കുഞ്ഞമ്മദ്, കേന്ദ്ര ബാങ്ക് ഡയറക്ടര്‍ ആവോലം രാധാകൃഷ്ണന്, സെക്രട്ടറി എ.കെ ലളിത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."