ബാങ്ക് ആക്രമിച്ച 'മുഖ്യ' നേതാക്കളെ തൊടാന്‍ മടി
തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ തിരുവനന്തപുരം എസ്.ബി.ഐ ബാങ്ക് ആക്രമിച്ചവരുടെ സി.സി.ടി.വി ദൃശ്യം തെളിവായിട്ടും 'മുഖ്യ'നേതാക്കളെ തൊടാന്‍ പൊലിസിനു മടി.
അനില്‍കുമാര്‍ (സിവില്‍ സപ്ലൈസ്), അജയകുമാര്‍ (സെയില്‍സ് ടാക്‌സ്), ശ്രീവത്സന്‍ (ട്രഷറി ഡയറക്ടറേറ്റ്) ബിജു രാജ് (ആരോഗ്യവകുപ്പ്), വിനുകുമാര്‍ എന്നിവരാണ് പൊലിസ് പട്ടികയില്‍ പിടികൂടാനുള്ള മുഖ്യ പ്രതികള്‍. ദൃശ്യങ്ങളുണ്ടായിട്ടും എന്‍.ജി.ഒ യൂനി യന്‍ സംസ്ഥാന നേതാക്കളെ ഒഴിവാക്കി.
നേരത്തേ അറസ്റ്റിലായ എന്‍.ജി.ഒ യൂനിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
അക്രമത്തില്‍ എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ്ബാബുവിന്റെ പങ്ക് സ്ഥിരീകരിച്ചെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് പ്രതിയാക്കാന്‍ മടിക്കുകയാണ്.
നഷ്ടപരിഹാരം നല്‍കാമെന്നും ജോലിയെ ബാധിക്കുമെന്നും പറഞ്ഞ് കേസ് പിന്‍വലിപ്പിക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും നേതാക്കള്‍ അസഭ്യം പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചെന്ന ബാങ്കിലെ വനിതാജീവനക്കാര്‍ റീജ്യനല്‍ മാനേജര്‍ക്ക് പരാതി നല്‍കിയതോടെ ഈ സാധ്യതയും മങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."