HOME
DETAILS

മാപ്പിളപ്പാട്ട് മഹോത്സവവും മതമൈത്രി സന്ദേശ ജാഥയും നടത്തും

  
backup
February 25 2017 | 23:02 PM

%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%b9%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5

 

മലപ്പുറം: കേരള മാപ്പിളകലാ അക്കാദമിയുടെ 30ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 11 മുതല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മാപ്പിളപ്പാട്ട് മഹോത്സവവും മതമൈത്രി സന്ദേശ ജാഥയും സംഘടിപ്പിക്കും. മാപ്പിളകലയുടെ ദൃശ്യാവിഷ്‌കരണം, മാപ്പിളകലാകാരന്മാരുടെ സമ്പൂര്‍ണ ഡയറക്ടറി പ്രസിദ്ധീകരണം, മാപ്പിളകലയുടെ മത്സരങ്ങള്‍, വിധിനിര്‍ണയത്തിലെ അപാകതകള്‍ എന്നിവയെക്കുറിച്ചുള്ള പരിപാടികളും സിമ്പോസിയങ്ങളും സംഘടിപ്പിക്കും.
പഴയകാല മാപ്പിള കലാകാരന്മാരെയും കലാകാരികളെയും ആദരിക്കുക, പുതിയ തലമുറയിലെ കലാകാരന്മാര്‍ക്ക് അവാര്‍ഡ് നല്‍കുക, തനിമയാര്‍ന്ന മാപ്പിളകലകള്‍ അവതരിപ്പിക്കുക എന്നിവ ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും നടത്തും.
മാര്‍ച്ച് 11ന് രാവിലെ എട്ടിന് കോഴിക്കോട് ടൗണ്‍ഹാളില്‍ മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് പതാക ഉയര്‍ത്തും. വൈകിട്ട് നാലിന് സമാപന സമ്മേളനത്തില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ അവാര്‍ഡ് ദാനവും ആദരിക്കലും കുന്ദമംഗലം സി.കെ ആലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഗാനമേളയും നടക്കും. ഫോണ്‍: 8281675975, 9349475915.
പുതിയ സംസ്ഥാന ഭാരവാഹികളായി അസീസ് തായിനേരി (പ്രസി), അബ്ദുറഹിമാന്‍ എളേറ്റില്‍, അഷ്‌റഫ് കൊടുവള്ളി, ഷിഹാബുദ്ദീന്‍ കിഴിശ്ശേരി(വൈ.പ്രസി), കുന്ദമംഗലം സി.കെ ആലിക്കുട്ടി (ജന.സെക്ര), ജിയാദ് മങ്കട, നൗഷിര്‍ പരുത്തിപ്പാറ, അഷ്‌റഫ് കൊണ്ടോട്ടി (ജോ.സെക്ര), പുത്തൂര്‍ കൊയിലാട് കുഞ്ഞിസീതിക്കോയ തങ്ങള്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  10 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  23 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago