കര്‍ഷകര്‍ക്ക് 'കൃഷി പാഠശാല', എല്ലാ നെല്‍വയല്‍ ഉടമകള്‍ക്കും സാമ്പത്തിക സഹായം, ഉറപ്പും ഗുണമേന്മയുമുള്ള രാത്രികാല അഭയ കേന്ദ്രങ്ങള്‍:ഗവര്‍ണറുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗം
സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും വിശദീകരിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സുസ്ഥിര വികസനത്തില്‍ നീതി ആയോഗിന്റെ ഒന്നാം സ്ഥാനം കരസ്ഥമാക്കുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. ജില്ലാ സഹകരണ ബാങ്കുകളെ സംയാജിപ്പിച്ചുകൊണ്ട് കേരള സംസ്ഥാന സഹകരണ ബാങ്ക് രൂപീകരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കര്‍ഷകര്‍ക്കായി കൃഷിപാഠശാല, ഓരോ 100 ആളുകള്‍ക്കും ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ അടങ്ങുന്ന ഒരു കമ്മ്യൂണിറ്റി വോളന്റിയര്‍ കോര്‍, രാത്രി അഭയകേന്ദ്രങ്ങള്‍, പൊതു ശുചിമുറികള്‍ തുടങ്ങി സര്‍ക്കാര്‍ നടപ്പാക്കാനുദേശിക്കുന്ന പുതിയ പദ്ധതികളെ കുറിച്ചും ഗവര്‍ണര്‍ വിശദീകരിച്ചു.
ഓരോ 100 ആളുകള്‍ക്കും ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ അടങ്ങുന്ന ഒരു കമ്മ്യൂണിറ്റി വോളന്റിയര്‍ കോര്‍ 2020 മെയ് അവസാനത്തോടെ തയ്യാറാക്കാനാണ് തീരുമാനം. 3,4000 കമ്യൂണിറ്റി വോളന്റിയര്‍മാരുടെ സേവനം സംസ്ഥാനത്തിന് ലഭിക്കുന്നതിന് ഇത് ഇടയാക്കുമെന്നും അവര്‍ ഏത് അടിയന്തര സാഹചര്യത്തിലും പ്രകൃതി ദുരന്തങ്ങളിലും തത്സമയ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി പാഠശാല എന്ന പുതിയ പദ്ധതിക്ക് കീഴില്‍ കൃഷിഭവനുകള്‍ മുഖേന സംസ്ഥാനത്തെ പത്ത് ലക്ഷം കര്‍ഷര്‍ക്ക് പരിശീലം നല്‍ക്കും. പരിസ്ഥിതി സംരക്ഷണത്തില്‍ നെല്‍വയല്‍ വഹിക്കുന്ന പങ്ക് പരിഗണിച്ചു കൊണ്ട് റോയല്‍റ്റി ഫോര്‍ ഇക്കോസിസ്റ്റം സര്‍വീസ് എന്ന പേരില്‍ സംസ്ഥാനത്തെ എല്ലാ നെല്‍വയല്‍ ഉടമകള്‍ക്കും സാമ്പത്തിക സഹായം നല്‍കും
ഉറപ്പും ഗുണമേന്മയുമുള്ള രാത്രികാല അഭയ കേന്ദ്രങ്ങല്‍ നിര്‍മ്മിക്കും. എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ശുചിമുറികള്‍ പെട്രോള്‍ പമ്പുകളില്‍ നിര്‍മ്മിക്കുന്നതു കൂടാതെ വഴിയോരങ്ങളില്‍ ഒരോ 300 ആളുകള്‍ക്ക് ഒരു ജോഡി എന്ന അനുപാതത്തില്‍ പൊതുശുചിമുറികളും നിര്‍മ്മിക്കും.
സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയും നടപ്പാക്കിവരുന്നു. മുഖ്യമന്ത്രിയുടെ ദുരിതശ്ര്വാസ നിധിയില്‍നിന്നു 961കോടി ചിലവിട്ട് നടത്തുന്ന ചീഫ് മിനിസ്റ്റേഴ്‌സ് ലോക്കല്‍ റോഡ് റിബില്‍ഡ് പ്രോജക്റ്റ് വലിയ മാറ്റമാണ് കൊണ്ടുവരുന്നത്.
വ്യവസായവും വാണിജ്യവും , ഭവന നിര്‍മ്മാണം, ആഭ്യന്തരം, ഉന്നതവിദ്യാഭ്യാസം, ആയുഷ്, ആരോഗ്യം , വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ വളരെയേറെ സര്‍ക്കാരിന് മുന്നേറാനായിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."