വകുപ്പുകളുടെ സംയുക്ത യോഗം വിളിക്കും
മലപ്പുറം: കോട്ടപ്പടി ബൈപ്പാസിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിനുള്ള ഫണ്ട് അനുവദിച്ചുകിട്ടിയതോടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ സംയുക്തയോഗം വിളിക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയിലാണ് റവന്യൂ, പൊതുമരാമത്ത്, ലാന്റ് അക്വുസിഷന്‍ എന്നീ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചുചേര്‍ക്കുന്നത്. ബൈപ്പാസിനായുള്ള ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി 23.96 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിട്ടുണ്ട്. അനുവദിച്ച തുക അടുത്തയാഴ്ചയോടെ ലഭ്യമാകുമെന്നും തുക ലഭ്യമായാല്‍ ടെന്‍ഡര്‍ വിളിക്കുന്നതടക്കമുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പി ഉബൈദുല്ല എം.എല്‍.എ പറഞ്ഞു.
കോട്ടപ്പടി ബൈപ്പാസിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിന് ഫണ്ട് നല്കാത്തതിനാല് വര്‍ഷങ്ങളായി നിര്‍മാണ ജോലികള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഫണ്ട് ലഭ്യമായതോടെ ഇപ്പോള്‍ തടസങ്ങള്‍ നീങ്ങിയിരിക്കുകയാണ്. കോടികള്‍ ചെലവഴിച്ച് റോഡിന്റെ പല ഭാഗങ്ങളും പൂര്‍ത്തിയാക്കിയെങ്കിലും മലപ്പുറം ഭാഗത്തുനിന്നും തിരൂര്‍ റോഡിലേക്ക് കയറുന്ന ഭാഗവും പരപ്പനങ്ങാടി റോഡില്‍ നിന്നും തിരൂര്‍ റോഡിലേക്ക് എത്തുന്ന ബെല്‍ മൗത്തും പൂര്‍ത്തീകരിക്കാത്തതിനാല്‍ വര്‍ഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുകയായിരുന്നു.
ഭരണാനുമതി ലഭിച്ചതോടെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ബൈപ്പാസ് റോഡിന് ശാപമോക്ഷമായി. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ മലപ്പുറം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുന്നുമ്മല്‍, കോട്ടപ്പടി ടൗണുകളിലെ ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."