കരിപ്പൂരിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന്
കോഴിക്കോട്: ജനങ്ങളും ജനപ്രതിനിധികളും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനിടെ കരിപ്പൂരിനെ തകര്‍ക്കാന്‍ വീണ്ടും ശ്രമം. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിരിക്കുന്നെന്ന ആക്ഷേപമാണ് ഉയരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തെ രക്ഷിക്കണമെങ്കില്‍ കരിപ്പൂരിനെ തകര്‍ക്കണമെന്ന തന്ത്രമാണ് ഇതിനായി പയറ്റുന്നത്. കരിപ്പൂരിന് 28 ശതമാനം ഇന്ധന വാറ്റ് ഈടാക്കുമ്പോള്‍ കണ്ണൂരില്‍ ഇത് അടുത്ത പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനം മാത്രം ഈടാക്കാനാണ് ഉത്തരവ്. 2017 നവംബര്‍ മൂന്നിനാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. കണ്ണൂരിന് ഇന്ധന വാറ്റ് ഒരു ശതമാനമാക്കിയ തന്ത്രം കരിപ്പൂരിലെ ആഭ്യന്തര വിമാന സര്‍വിസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സ്‌പൈസ്ജറ്റ് കോഴിക്കോട് സര്‍വിസ് നിര്‍ത്താനുണ്ടായ കാരണം കണ്ണൂരില്‍ ഇന്ധന നികുതി വെട്ടിക്കുറച്ചതിനാലാണ്. ഇത് കമ്പനികളെ കണ്ണൂരിലേക്ക് ആകര്‍ഷിക്കാനുള്ള പുതിയ തന്ത്രമണെന്നാണ് ആക്ഷേപം.
ഇത് തട്ടിപ്പാണെന്നാണ് കരിപ്പൂരിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആരോപിക്കുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.
ഇന്ധന വാറ്റ് കുറച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം
കോഴിക്കോട്: കണ്ണൂര്‍ വിമാനത്താവളത്തിന് സര്‍ക്കാര്‍ പത്ത് വര്‍ഷത്തേക്ക് അനുവദിച്ച ഇന്ധന വാറ്റ് ഒരു ശതമാനം എന്നത് കരിപ്പൂരിനും അനുവദിക്കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഹൈക്കോടതിയില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായും പ്രസിഡന്റ് കെ.എം ബഷീര്‍, ജന. സെക്രട്ടറി കെ. സെയ്ഫുദ്ദീന്‍, സന്തോഷ് വടകര, ജി.ടെക് അബ്ദുല്‍ കരീം, അബ്ദുറഹിമാന്‍ ഇടകുനി, അരുണ്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."