HOME
DETAILS

കൊറോണ: ഭീതിയല്ല, മുന്‍കരുതലാണ് വേണ്ടത്

  
backup
January 30 2020 | 02:01 AM

corona-virus-655464

 

സാര്‍സിനും നിപായ്ക്കും എബോളയ്ക്കും പിന്നാലെ ലോകത്ത് വീണ്ടും ഭീതി വിതയ്ക്കുകയാണ് കൊറോണ വൈറസ് ബാധ. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് രോഗം പടരുന്നത് ആശങ്കയോടെയാണ് ലോകാരോഗ്യ സംഘടനയടക്കം കാണുന്നത്. 1960 കളില്‍ കണ്ടെത്തിയ കൊറോണ വൈറസിനെ കുറിച്ച് പിന്നീട് കാര്യമായ പഠനങ്ങള്‍ നടന്നില്ല. 2003ല്‍ ദക്ഷിണ ചൈനയില്‍ കണ്ടെത്തിയ സാര്‍സ് രോഗം കൊറോണ വൈറസിനെ തുടര്‍ന്നാണെന്ന് പിന്നീട് കണ്ടെത്തി. 29 രാജ്യങ്ങളില്‍ സാര്‍സ് പടര്‍ന്നിരുന്നു. 2012 ല്‍ പശ്ചിമേഷ്യയിലുണ്ടായ മെര്‍സ് രോഗവും കൊറോണയെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു.


ഇന്ത്യയിലും കൊറോണക്കെതിരേയുള്ള പ്രതിരോധ നടപടികള്‍ സജീവമാക്കിയിട്ടുണ്ട്. യു.എ.ഇയിലും ശ്രീലങ്കയിലും യൂറോപ്പിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് പുതിയ വിവരങ്ങള്‍. ചൈനയില്‍ രോഗബാധയെ തുടര്‍ന്ന് 132 പേര്‍ മരിച്ചതായാണ് കണക്ക്. രോഗത്തെ ചെറുക്കാന്‍ ചൈന എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണം 6000 കവിഞ്ഞു. ഇതില്‍ പലരും ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ 31 പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധയെ തുടര്‍ന്ന് 5,974 പേരില്‍ ന്യൂമോണിയ സ്ഥിരീകരിച്ചു. 132 മരണമാണ് നടന്നതെന്ന് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും മരണസംഖ്യ ഇതിലേറെയാകാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.
തായ്‌ലന്റില്‍ 14, ഹോങ്കോങില്‍ എട്ട്, യു.എസ്, തായ്‌വാന്‍, ആസ്‌ത്രേലിയ, മക്കാവു എന്നിവിടങ്ങളില്‍ അഞ്ച്, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവിടങ്ങളില്‍ നാല്, ജപ്പാനില്‍ ഏഴ്, കാനഡയില്‍ മൂന്ന്, വിയറ്റ്‌നാമില്‍ രണ്ട്, നേപ്പാള്‍, കംബോഡിയ, ജര്‍മനി ഒന്നു വീതം മരണം റിപ്പോര്‍ട്ട് ചെയ്തു.


ചൈനയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ചൈനയില്‍ നിന്ന് എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരെ വിമാനമാര്‍ഗം സ്വദേശത്തേക്ക് കൊണ്ടുവരികയാണ്. 240 അമേരിക്കക്കാരെ അവിടെ നിന്ന് ഇന്നലെ ഒഴിപ്പിച്ചു. ഇന്ത്യയും വിമാനമാര്‍ഗം നമ്മുടെ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വിസുകള്‍ വിമാനക്കമ്പനികള്‍ റദ്ദു ചെയ്യുകയാണ്.


നിപായെ നേരിട്ട ജാഗ്രതയോടെ മലയാളികളും കൊറോണയെ കുറിച്ച് അവബോധരാകുകയും മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ അവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജ്യനല്‍ ഓഫിസും അറിയിച്ചിട്ടുണ്ട്.
രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നതിനു മുന്‍പേ രോഗം പകരുമെന്നതും വായുവിലൂടെ പകരുമെന്നതുമാണ് ഈ പകര്‍ച്ചവ്യാധിയെ എളുപ്പത്തില്‍ പടരാന്‍ ഇടയാക്കുന്നത്. വിമാനയാത്രയില്‍ പ്രത്യേകിച്ച് തെക്കുകിഴക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയില്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്നും ജൈവായുധമാണെന്നുമുള്ള തരത്തില്‍ പ്രചാരണം ചില കേന്ദ്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിലവില്‍ കൊറോണയ്ക്ക് വാക്‌സിനുകള്‍ കണ്ടുപിടിച്ചിട്ടില്ല. ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ആസ്‌ത്രേലിയന്‍ ഗവേഷകര്‍ കൊറോണ വൈറസിനെ പുനഃസൃഷ്ടിച്ചതായി അവകാശപ്പെട്ടിരുന്നു. നേരത്തെ ചൈനയും ഇത്തരത്തില്‍ ഗവേഷണ ആവശ്യങ്ങള്‍ക്ക് വൈറസിനെ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.


രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇത്തരം ഗവേഷണങ്ങളും നിര്‍ണായകമാണ്. വാക്‌സിന്‍ കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന കൊറോണ വൈറസിന്റെ ജനിതകഘടന റഷ്യക്ക് കൈമാറിയിട്ടുണ്ട്. വൈറസിനെതിരേ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ചൈനയ്‌ക്കൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് ചൈനയിലെ ഗാന്‍ഗ്‌ഷൊ പ്രവിശ്യയിലെ റഷ്യന്‍ കോണ്‍സുലേറ്റ് അറിയിച്ചത്. വൈറസിനെ പുനഃസൃഷ്ടിച്ചത് ഗവേഷണത്തിന് സഹായകമാകുമെന്നും ലോകാരോഗ്യ സംഘടനയുമായി തങ്ങളുടെ നേട്ടം പങ്കുവയ്ക്കുമെന്നുമാണ് ആസ്‌ത്രേലിയന്‍ ഗവേഷകര്‍ പറയുന്നത്. വൈറസിന്റെ ജനിതക ഘടനയും അവര്‍ പങ്കുവച്ചു. ഗവേഷണ ലാബുകളില്‍ നിന്ന് അബദ്ധത്തിലെങ്കിലും വൈറസ് പുറത്തുവന്നാല്‍ അത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമെന്ന ആശങ്കയുമുണ്ട്.


ഏറെ പുരോഗതി പ്രാപിച്ചെങ്കിലും പുതിയ വൈറസ് രോഗബാധകളെ പ്രതിരോധിക്കാനാകാത്തത് വൈദ്യശാസ്ത്ര രംഗത്തെ വെല്ലുവിളിയാണ്. പൊതുജനങ്ങള്‍ ആരോഗ്യസുരക്ഷ സ്വയം പാലിക്കുകയെന്നതാണ് പ്രതിരോധ മാര്‍ഗം. ഇതിനായി സര്‍ക്കാര്‍ ഏജന്‍സികളും മറ്റും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളെ പാലിക്കാന്‍ തയാറാകണം. ചെറിയ വീഴ്ചകള്‍ പോലും ഒരു വ്യക്തിയെ, കുടുംബത്തെ അല്ലെങ്കില്‍ ഒരു നാടിനെ എല്ലാം രോഗഭീഷണിയിലാക്കിയേക്കാം. രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും രോഗബാധ സംശയിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുകയും ചെയ്യണം. ഇന്‍കുബേഷന്‍ കാലാവധി കഴിയുംവരെ രോഗബാധ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ശുചിത്വം കാത്തുസൂക്ഷിക്കുക എന്നതാണ് എല്ലാ രോഗങ്ങളെയും തടയാന്‍ ചെയ്യാനാകുന്ന പ്രതിവിധി. ഭക്ഷണത്തിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക എന്നത് പകര്‍ച്ചവ്യാധികളെ ചെറുക്കാന്‍ മുന്‍കരുതല്‍ നടപടിയാണ്.
നിപായെന്ന മഹാമാരിയെ നേരിട്ട പ്രായോഗിക പരിശീലനം എല്ലാ സാംക്രമിക രോഗ കാലത്തും പുലര്‍ത്തുന്നത് പകര്‍ച്ചവ്യാധികളെ നേരിടാനുള്ള നല്ല ആരോഗ്യ ശീലമാണ്. മുന്‍കരുതലാണ് ചികിത്സയേക്കാള്‍ നല്ലത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago