'പൗരത്വം മതേതരത്വത്തിന് വിരുദ്ധമോ മതത്തിന്റെയോ അടിസ്ഥാനത്തിലാകരുത് '
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ ഭാഗം തന്റെ എതിര്‍പ്പ് അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ വായിച്ചു.
പ്രസംഗത്തിലെ 18മത് ഖണ്ഡികയിലാണ് പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ചിരുന്നത്. പൗരത്വം മതേതരത്വത്തിന് വരുദ്ധമോ മതത്തിന്റെ അടിസ്ഥാനത്തിലോ ആകരുതെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു.
'പൗരത്വ നിയമ ഭേദഗതി ഭരണ ഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന് വിരുദ്ധമോ മതത്തിന്റെ അടിസ്ഥാനത്തിലോ ആകാന്‍ പാടില്ല. നമ്മുടെ ഭരണഘടനയ്ക്ക് കീഴിലുള്ള സുപ്രധാന തത്വങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ 2019 ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഈ മഹനീയ സഭ ഐകകണ്‌ഠ്യേന പാസാക്കി.
ഇതിനെ തുടര്‍ന്ന്, എന്റെ സര്‍ക്കാര്‍ ഭരണഘടനയുടെ 131 ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ വിനിയോഗിച്ച് ബഹുമാനപ്പെട്ട സുപ്രിംകോടതി മുമ്പാകെ ഒരു ഒറിജിനല്‍ സ്യൂട്ട് ഫയല്‍ ചെയ്തു.' 18-ാം ഖണ്ഡികയില്‍ പറയുന്നു.
ഇതിനു മുന്‍പുള്ള രണ്ട് ഖണ്ഡികകളിലും ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ് പറയുന്നത്. ഭാഷയുടേയും മതത്തിന്റേയും വൈവിധ്യം നമ്മുടെ ഐക്യത്തിന്റെ ശ്രേഷ്ഠത വര്‍ധിപ്പിക്കുകയും, ഇക്കാരണത്താല്‍ ഭിന്നിപ്പിക്കാനും വിവേചനം കാണിക്കാനുമുള്ള ഏതൊരു ശ്രമവും പ്രതിരോധിക്കപ്പെടേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങള്‍ അതിന്റെ രൂപത്തിലും ഉള്ളടക്കത്തിലും സംരക്ഷിക്കപ്പെടേണ്ടതാണെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."