പെണ്‍പക്ഷം: സാംസ്‌കാരിക സംഗമം 14ന്
കല്‍പ്പറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റേയും കുടുംബശ്രീ മിഷന്റേയും കേരളാ സാഹിത്യ അക്കാദമിയുടേയും ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ 14ന് പെണ്‍പക്ഷം സാംസ്‌കാരിക സംഗമം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കല്‍പ്പറ്റയിലെ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കല്ലങ്കോടന്‍ കുഞ്ഞീതിന്റെ അനുസ്മരണവും ഇതോടനുബന്ധിച്ച് നടക്കും. പ്രമുഖ ബംഗാളി സാഹിത്യകാരി മൃദുല ഗാര്‍ഗ് പെണ്‍പക്ഷം ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് അധ്യക്ഷയാകും. സംഘാടക സമിതി ചെയര്‍മാനും കല്‍പ്പറ്റ നഗരസഭാ അധ്യക്ഷയുമായ സനിത ജഗദീഷ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. ബാലഗോപാലന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ പി. സാജിത സംസാരിക്കും. കൃഷ്ണവേണി രചന നിര്‍വഹിച്ച എന്റെ പിതാവിന്റെ പുസ്തകങ്ങള്‍, വി.എസ് ബിന്ദുവിന്റെ രാവണന്‍ എന്നീ പുസ്തകങ്ങള്‍ മൃദുല ഗാര്‍ഗ് പ്രകാശനം ചെയ്യും.
സാഹിത്യ പ്രതിഭകളായ സി.എസ് ചന്ദ്രിക, ഇ.പി ജ്യോതി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ. വിശാലാക്ഷി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എ.കെ രാജേഷ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി. ശിവദാസ് ചര്‍ച്ചയില്‍ പങ്കെടുക്കും.വൈകുന്നേരം 4.30ന് സമാപന സമ്മേളനവും കല്ലങ്കോടന്‍ കുഞ്ഞീത് അനുസ്മരണവും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കേരളീയ നവോഥാനവും സ്ത്രീയും എന്ന വിഷയത്തില്‍ ഡോ. ഖദീജ മുംതാസ് മുഖ്യപ്രഭാഷണം നടത്തും. കെ. സുഗതന്‍ അധ്യക്ഷനാകും. കവിത ബാലകൃഷ്ണന്‍, ദീപ, പി.കെ ഭാഗ്യലക്ഷ്മി എന്നിവരുടെ ചിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ താലൂക്ക്‌ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബാബുരാജ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ.കെ രാജേഷ്, പ്രീത ജെ. പ്രിയദര്‍ശിനി, പി.ഒ ഷീജ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."