ഇതരസംസ്ഥാനത്ത് നിന്നുള്ള വരവ് കുറഞ്ഞു; പച്ചക്കറി വില കുതിക്കുന്നു
മൂവാറ്റുപുഴ: തമിഴ്‌നാട്, കര്‍ണ്ണാടക അടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതോടെ വിപണിയില്‍ പച്ചക്കറി വില കുതിക്കുന്നു. രണ്ട് ദിവസത്തെ പൊതുപണിമുടക്കും വിലക്കയറ്റത്തിന് ആക്കും കൂട്ടുന്നു. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്നാണ് പച്ചക്കറി വ്യാപാരികള്‍ പറയുന്നത്.
20 രൂപ ഉണ്ടായിരുന്ന തക്കാളിയ്ക്ക് ഇപ്പോള്‍ 60 രൂപയാണ് വില. പച്ചമുളകിനാകട്ടെ കിലോക്ക് 65 രൂപയാണ്. മുരിങ്ങക്കോലിന്റെ വില 140 ലെത്തി. എന്നാല്‍ കൃഷി ഭവനുകള്‍ അടക്കം പച്ചക്കറി കൃഷി വ്യാപകമായിതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ വിലവര്‍ധനവ് ബാധിക്കുന്നില്ലെങ്കിലും നഗരങ്ങളില്‍ വന്‍വിലയാണ് ഈടാക്കുന്നത്.
പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വില കുതിച്ചുകയറാന്‍ കാരണം. പടവലം, പാവല്‍, വെള്ളരി, പയര്‍ തുടങ്ങിയവ നാട്ടില്‍ കൃഷി ചെയ്യുന്നതിനാല്‍ ഇവയ്ക്ക് വിലയില്‍ അല്‍പം കുറവുണ്ട്.
ചെറുകിട ഹോട്ടലുകാര്‍, കഞ്ഞികടക്കാര്‍, കാറ്ററിങ് സര്‍വിസുകാര്‍ എന്നിവര്‍ക്ക് പച്ചക്കറിയുടെ വിലക്കയറ്റം കനത്ത തിരിച്ചടിയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."