'ഇത്തരം പുഴുക്കളെ ഉടന്‍ അവസാനിപ്പിക്കണം'- ഷര്‍ജീല്‍ ഇമാമിനെതിരായ നടപടിയില്‍ അമിത് ഷായെ പിന്തുണച്ച് ശിവസേന
മുംബൈ: ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരായ നടപടിയില്‍ അമിത് ഷായേയും കേന്ദ്രത്തേയും പിന്തുണച്ച് ശിവസേന. മുഖപത്രമായ സാമ്‌നയിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ള കീടങ്ങളെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് ശിവസേന കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായോട് മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടത്.
'ഷര്‍ജീല്‍ ഇമാം 'ചിക്കന്‍സ് നെക്ക്' പിടിച്ചെടുത്ത് ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിച്ചു. (ബംഗാളിലെ സിലിഗുരിയില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള 22 കിലോ മീറ്ററോളം നീളമുള്ള വഴിയെ ആണ് ചിക്കന്‍സ് നെക്ക് എന്ന് വിളിക്കുന്നത്. ആ വഴിയുടെ പ്രത്യേകത കൊണ്ടാണ് അങ്ങനെ ഒരു പേര് വന്നത്.) അദ്ദേഹത്തിന്റെ കൈകള്‍ അറുത്തെടുത്ത് ചിക്കന്‍സ് നെക്ക് ഹൈവേയില്‍ പ്രദര്‍ശിപ്പിക്കണം. ആഭ്യന്തരമന്ത്രി അമിത് ഷാ എത്രയും പെട്ടെന്ന് ഷര്‍ജീലിനെപ്പോലുള്ള കീടങ്ങളെ അവസാനിപ്പിക്കണം. എന്നാല്‍ ഷര്‍ജീലിന്റെ പേര് രാഷ്ട്രീയ താല്‍പര്യത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് അമിത് ഷാ വിട്ടുനില്‍ക്കണം' എഡിറ്റോറിയലില്‍ ശിവസേന പറയുന്നു.
രാജ്യത്തുടനീളം നടക്കുന്ന സമാധാനപരമായ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഷര്‍ജീല്‍ ഇമാമിന്റെ പ്രസ്താവനയിലൂടെ മങ്ങലേറ്റെന്നും സാമ്‌ന എഡിറ്റോറിയലില്‍ പറയുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഈ പ്രസ്താവന ബി.ജെ.പിക്ക് കച്ചിത്തുരുമ്പായെന്നും സമാന ചൂണ്ടിക്കാട്ടുന്നു.
ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ളവര്‍ ഉണ്ടാകുമ്പോള്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ മറ്റ് വിഷയങ്ങള്‍ ഒന്നും വേണ്ട- സാമ്‌ന എഡിറ്റോറിയലില്‍ പറയുന്നു.
രാജ്യത്തിന്റെ സാമൂഹികവും മതപരവുമായ ഐക്യം ഇത്തരം പ്രസ്താവനകളിലൂടെ ഏതാണ്ട് ഇല്ലാതായതായും വര്‍ഗസമരവും ആഭ്യന്തര യുദ്ധവും സൃഷ്ടിക്കാനുള്ള ഒരു ഗൂഢാലോചന അണിയറയില്‍ നടക്കുന്നുണ്ടെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.
വിദ്യാസമ്പന്നരിലും സവര്‍ണ്ണരിലും തീവ്രവാദം വര്‍ദ്ധിപ്പിക്കുന്നതിന് ചിലര്‍ രാഷ്ട്രീയ വിഷം ഉപയോഗിക്കുകയാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയണമെന്നും ശിവസേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
'ഒരു ഷര്‍ജീല്‍ ഇമാമിനെ മാത്രമേ അറസ്റ്റുചെയ്തിട്ടുള്ളൂ, ഇനി ഇതുപോലുള്ള ഷര്‍ജീല്‍ ഇമാമുകള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം, അത് ഉറപ്പാക്കണം. അത് അവരുടെ ഉത്തരവാദിത്തമാണ്,' സാമ്‌ന എഡിറ്റോറിയലില്‍ കുറിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."