മാള കെ.കരുണാകരന്‍ റോഡിന് അവഗണന മാത്രം ബാക്കി
മാള: മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേരില്‍ സംസ്ഥാനത്തുള്ള ഏക റോഡിനോട് അധികൃതരുടെ അവഗണന തുടരുന്നു. 1995 ല്‍ കെ. കരുണാകരന്റെ എം.എല്‍.എ ഫണ്ടായ 25 ലക്ഷം രൂപ ഉപയോഗിച്ചാണ് മാള കെ.എസ്.ആര്‍.ടി.സിയെയും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനെയും ബന്ധിപ്പിക്കുന്ന അര കിലോമീറ്റര്‍ ദൂരമുള്ള കെ.കരുണാകരന്‍ റോഡു നിര്‍മിച്ചത്. മാളയുടെ വികസനത്തിന് മുഖ്യ പങ്കുവഹിച്ച റോഡാണിത്. റോഡു നിര്‍മിച്ചെങ്കിലും ഈ റോഡ് അന്ന് ഉദ്ഘാടനം ചെയ്തില്ല. പിന്നീട് ഈ റോഡിനോട് അവഗണന മാത്രമാണുണ്ടായത്. പൊതുമരാമത്ത് വകുപ്പാണ് റോഡ് നിര്‍മിച്ചെങ്കിലും ദൂരം കുറഞ്ഞ റോഡായതിനാല്‍ പിന്നീട് ജില്ലാ പഞ്ചായത്തിന് വിട്ടുകൊടുക്കകയായിരുന്നു. തകര്‍ന്നു കിടന്ന റോഡ്പ്രളയം ബാധിച്ചതോടെ കൂടുതല്‍ ശോച്യാവസ്ഥയിലായി. നിരവധി പരാതികള്‍ ജില്ലാ പഞ്ചായത്ത് അധികാരികള്‍ക്ക് നല്‍കിയെങ്കിലും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല. നിരവധി വ്യാപാര സമുച്ചയങ്ങള്‍ ഈ റോഡിന്റെ പാര്‍ശ്വങ്ങളില്‍ നിലകൊള്ളുന്നു.
മാവേലി സുപ്പര്‍ മാര്‍ക്കറ്റും മാള സബ്ബ് ട്രഷറിയും സ്ഥിതി ചെയ്യുന്നത് റോഡിന്റെ വശത്താണ്. സബ്ബ് ട്രഷറിയുടെ മുന്‍വശമുള്ള റോഡിന്റെ വശങ്ങളില്‍ കാനയില്ലാത്തതില്‍ വര്‍ഷകാലങ്ങളില്‍ സബ്ബ് ട്രഷറിയുടെ മുന്‍വശത്തുള്ള റോഡില്‍ സ്ഥിരം വെള്ളം കെട്ടിക്കിടക്കുന്നു. ഇതു മൂലം ട്രഷറിയില്‍ എത്തുന്നവര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. റോഡിന്റെ ഭാഗങ്ങളില്‍ തെരുവിളക്കുകള്‍ കത്താത്തതു കാരണം മാലിന്യം തള്ളുന്നയിടമായി മാറുന്നു. റോഡിന്റെ വശത്തു നിന്നിരുന്ന മദിരാശി മരം കടപുഴകി വീണതു മൂലം രൂപപ്പെട്ട ഗര്‍ത്തം ഇതു വരെയും മൂടിയിട്ടില്ല. ഇത് വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും. കെ.കെ റോഡില്‍ വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ കാനിര്‍മിച്ച് വെള്ളം ഒഴുക്കി കളയണമെന്നും റോഡ് വീതി കൂട്ടി ടാര്‍ ചെയ്ത് കൂടുതല്‍ തെരുവിളക്കുകള്‍ സ്ഥാപിച്ച് മോഡി പിടിപ്പിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."