ഇസ്ലാമിക സംസ്കൃതിയുടെ സംഭാവനകൾ ഓര്‍ക്കണം: കെ.ഡി.എം.എഫ് ദിശ ത്രൈമാസ ക്യാംപയിൻ
റിയാദ്: ഇന്ത്യ മഹാരാജ്യത്തിന് മുസ്ലിംകൾ നല്കിയ സംസ്കാരികവും വൈജ്ഞാനികവുമായ സംഭാവനകളെ കുറിച്ച് ഭരണാധികാരികള്‍ ഓര്‍മ്മിക്കണമെന്ന് റഫീഖ് സക്കരിയ ഫൈസി കൂടത്തായ് ആവശ്യപ്പെട്ടു. റിയാദ് കോഴിക്കോട് ജില്ലാ മുസ്ലീം ഫെഡറേഷന് (കെ.ഡി.എം.എഫ്) ദിശ ത്രൈമാസ കാമ്പയിനില്‍ 'സംസ്കാരമാണ് അഭിമാനം, വിശ്വാസമാണ് പ്രതിരോധം എന്ന പ്രമേയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഇന്ത്യയുടെ എല്ലാ മേഖലകളിലും മുസ്ലീങ്ങളുടെ കയ്യൊപ്പ് കാണാന്‍ സാധിക്കും. ബഹുസ്വരതയെ ഉള്‍ക്കൊള്ളുകയും അവരുടെ കഴിവുകളും വിഭവങ്ങളും രാജ്യ പുരോഗതിക്കായി ഉപയോഗിക്കുകയുമാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. മറിച്ച് ഒരു വിഭാഗം ജനതയെ പുറന്തള്ളുന്നത് രാഷ്ട്രത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ അപചയത്തിന് മാത്രമേ കാരണാവുകയുള്ളൂ എന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ പരിപാടി കെ.ഡി.എം.എഫ്. രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കെ.ഡി.എം.എഫ് പ്രസിഡണ്ട് ലത്തീഫ് ദര്‍ബാര്‍ അദ്ധ്യക്ഷ വഹിച്ചു. മുസ്ലിം സമൂഹം തങ്ങളുടെ മഹിതമായ സംസ്കാരത്തെ മനസ്സിലാക്കുകയും അതില്‍ അഭിമാനിക്കുന്നവരാവണമെന്നും പുതിയ കാല വെള്ളുവിളികളെ സമചിത്തമായ വിശ്വാസം കൊണ്ട് പ്രതിരോധിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ചടങ്ങില്‍ എം.ടി.പി മുനീര്‍ അസ്അദി,അബ്ദുറഹിമാന് ഫറോക്ക്, ബഷീർ താമരശ്ശേരി, ശമീര്‍ പുത്തൂര്‍, അശ്റഫ് അച്ചൂര്, സജീര്‍ ഫൈസി, ബശീര്‍ പാലക്കുറ്റി,ശറഫുദ്ദീൻ എം എം പറമ്പ്, ഫസലുറഹിമാൻ പതിമംഗലം, ശബീൽ പുവ്വാട്ട് പറമ്പ്, അമീൻ വെളിമണ്ണ, ശാഹുൽ ചെറൂപ്പ, മുഹമ്മദ് കായണ്ണ, സഫറുള്ള കൊയിലാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ജുനൈദ് മാവൂര്‍ സ്വാഗതവും ട്രഷറര്‍ കരീം പയോണ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."