HOME
DETAILS

രണ്ടാം വിളയിറക്കാന്‍ കഴിയാതിരുന്നവര്‍ക്കും ദുരിതാശ്വാസം ലഭ്യമാക്കണം : ജനപ്രതിനിധികള്‍

  
backup
February 26 2017 | 00:02 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b4%e0%b4%bf

 

പാലക്കാട് : വരള്‍ച്ചയെ തുടര്‍ന്ന് കൃഷിനാശം സംഭവിച്ചവര്‍ കൂടാതെ രണ്ടാം വിള കൃഷിയിറക്കാന്‍ കഴിയാതിരുന്നവര്‍ക്കും വരള്‍ച്ചാ ദുരിതാശ്വാസം ലഭ്യമാക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യം ജില്ലാ വികസന സമിതി യോഗം അംഗീകരിച്ചു.
ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി.നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ കെ.ബാബു , കെ.വി.വിജയദാസ് എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. ഇവരെ കൂടാതെ തൊഴില്‍ദിനം നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വരള്‍ച്ച കൊണ്ട് കൃഷി ഉണങ്ങിയ കര്‍ഷകരില്‍ നിന്നും വെള്ളം -ഭൂനികുതികള്‍ ഈടാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത വിളയിറക്കുന്നതിന് വിത്തും വളവും ഉഴവ് കൂലിയും കര്‍ഷകര്‍ക്ക് നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 27 കോടിയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. 19,000 ഹെക്ടറില്‍ ഇപ്രാവശ്യം കൃഷിയിറക്കാനും കഴിഞ്ഞിട്ടില്ല. കൃഷിയാവശ്യത്തിന് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിനും മറ്റ് ജലസ്രോതസുകളില്‍ നിന്നും പമ്പ്‌ചെയ്യുന്നതിനും ഉപയോഗിക്കുന്ന വിളകള്‍ സംബന്ധിച്ചുമെല്ലാം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് , കുടിവെള്ളത്തിന് മുന്‍ഗണന നല്‍കിയുള്ള നിര്‍ദേശത്തെ തുടര്‍ന്ന് രണ്ടാം വിള കൃഷിയിറക്കാന്‍ കഴിയാതിരുന്ന കര്‍ഷകര്‍ക്കും ദുരിതാശ്വാസം നല്‍കേണ്ടതാണെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടത്. നെല്ലിയാമ്പതി തോട്ടം മേഖലയിലെ സ്ഥിതിയും ഇതോടൊപ്പം പരിഗണിക്കും.
കുഴല്‍കിണര്‍-കൃഷിക്ക് ജലസേചനം എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും പെപ്‌സി കമ്പനി ദിവസേന ഒന്നരലക്ഷം ലിറ്റര്‍ ജലം പമ്പ് ചെയ്യുന്നത് തുടരാന്‍ അനുവദിക്കരുതെന്ന് എം.ബി.രാജേഷ് എം.പി ആവശ്യപ്പെട്ടു. അര്‍ഹമായ വെള്ളമാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും ദിവസേന ഇത്രയധികം വെള്ളമെടുക്കുന്നത് ശരിയായ നടപടിയല്ലാത്തതിനാല്‍ പമ്പ് സീല്‍ ചെയ്യാന്‍ ഭൂജലവകുപ്പിന് നിര്‍ദേശം നല്‍കി.
കോടതി വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലോ ഓഫീസുമായി ചര്‍ച്ച നടത്തി ഒരാഴ്ചക്കകം നടപടിയെടുത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ അധ്യക്ഷന്‍ ഭൂഗര്‍ഭ ജല വകുപ്പിന് നിര്‍ദേശം നല്‍കി. യുനൈറ്റഡ് ബ്രൂവറീസിന്റെ ജല ഉപയോഗം ഫെബ്രുവരി മുതല്‍ കുറഞ്ഞിട്ടുണ്ടെങ്കിലും നിരന്തരമായി ജാഗ്രതയുണ്ടാവണമെന്ന് കെ.വി.വിജയദാസ് എം.എല്‍.എ ആവശ്യപ്പെട്ടു.തൊഴിലില്ലാത്ത കര്‍ഷകര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി ഡാമില്‍ നിന്നും മണലെടുക്കുന്നതിനും മഹാരാഷ്ട്രയിലെ മാതൃക പിന്തുടര്‍ന്ന് ഡാം പ്രദേശത്ത് തീറ്റപ്പുല്‍കൃഷി ചെയ്യാനുമുള്ള സാധ്യതകളും പരിശോധിക്കും.മൃഗസംരക്ഷണ മേഖലയില്‍ ജില്ലയിലുണ്ടായ 14 കോടിയുടെ നഷ്ടം ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം പദ്ധതികള്‍ സഹായകമാകുമെന്ന് കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ പറഞ്ഞു.
എം.ബി.രാജേഷ് എം.പി , എം.എല്‍.എ മാരായ കെ.കൃഷ്ണന്‍കുട്ടി,കെ.ബാബു, കെ.വി.വിജയദാസ്, കെ.ഡി.പ്രസേനന്‍, വി.റ്റി.ബല്‍റാം , ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്ചുതാനന്ദന്റെ പ്രതിനിധി എന്‍.അനില്‍കുമാര്‍, ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രതിനിധി പി.ഇ.എ സലാം, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഡെപ്യൂട്ടി കലക്ടര്‍ എം.അബ്ദുള്‍ സലാം സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago