HOME
DETAILS

സ്വകാര്യ കമ്പനിയുടെ പ്രതിനിധികളെ വിമാനത്താവളത്തിലെ ജീവനക്കാര്‍ തടഞ്ഞു പ്രതിഷേധിച്ചു

  
backup
January 12 2019 | 06:01 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

തിരുവനന്തപുരം: രാജ്യാന്തരവിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായി
നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ട് കാണാനും വിമാനത്താവള അധികൃതരുമായി ചര്‍ച്ചനടത്താനുമെത്തിയ സ്വകാര്യ കമ്പനിയുടെ പ്രതിനിധികളെ വിമാനത്താവളത്തിലെ ജീവനക്കാര്‍ തടഞ്ഞു പ്രതിഷേധിച്ചു. ഡയരക്ടറുടെ ഓഫിസിന് മുന്നില്‍ ജീവനക്കാര്‍ നടത്തിയ പ്രതിഷേധം കനത്തതോടെ സ്വകാര്യ കമ്പനി പ്രതിനിധികള്‍ ചര്‍ച്ച പൂര്‍ത്തിയാക്കാതെ മടങ്ങി. ഇന്നലെ രാവിലെ 11 മണിയോടെ എത്തിയ രാജ്യാന്തര സ്വകാര്യ കമ്പനിയായ ജി.എം.ആറിന്റെ പ്രതിനിധികളാണ് ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡയരക്ടറുമായുള്ള ചര്‍ച്ച പാതിവഴിയില്‍ നിറുത്തി മടങ്ങിയത്. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് അതോറിറ്റി 17ന് നടത്തുന്ന പ്രീ ബിഡ് മീറ്റിങ്ങിനു മുന്നോടിയായാണ് ജി.എം.ആര്‍ കമ്പനി പ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയത്.
സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്ന തിരുവനന്തപുരം എയര്‍പോര്‍ട്ട് പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തിലാണ് ഒരുവിഭാഗം ജീവനക്കാരുടെ പ്രതിഷേധം അരങ്ങേറിയത്. കറുത്ത കൊടികളുമായി എത്തിയ എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ പ്രവര്‍ത്തകര്‍ ഡയരക്ടറുടെ മുറിക്ക് മുന്നില്‍ കൂടി നിന്ന് സ്വകാര്യ കമ്പനി അധികൃതര്‍ മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയായിരുന്നു. സ്വകാര്യ കമ്പനികളെ വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കില്ലെന്നും പ്രതിഷേധക്കാര്‍ മുന്നറിയപ്പും നല്‍കി. പ്രതിഷേധം ശക്തമായതോടെ പൊലിസ് സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധം തുടര്‍ന്നതോടെ ജി.എം.ആര്‍ പ്രതിനിധികള്‍ മടങ്ങിപ്പോവുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  7 minutes ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  17 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  27 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  an hour ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago