മൃതദേഹവുമായി പൊലിസ് സ്റ്റേഷനില്‍ നാമജപ പ്രതിഷേധം
ചവറ: മൃതദേഹവുമായി പൊലിസ് സ്റ്റേഷന് മുന്നില്‍ ശബരിമല കര്‍മ സമിതി, ബി.ജെ.പി പ്രവര്‍ത്തകര്‍ നാമ ജപ പ്രതിഷേധം നടത്തി. ആത്മഹത്യ ചെയ്ത തേവലക്കര പടിഞ്ഞാറ്റക്കര കൊച്ചു പന്താടിയില്‍ വീട്ടില്‍ മോഹനന് പിളളയുടെ മൃതദേഹവുമായെത്തിയാണ് ചവറ പൊലിസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്.മോഹനന്‍പിള്ളയുടെ മകന് മനോജിനെതിരേ ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമത്തില്‍ ഉള്‍പ്പെട്ട് പൊലിസ് കേസെടുത്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മനോജിനെ അന്വേഷിച്ച് പൊലിസ് പലപ്പോഴായി മോഹനന്പിളളയുടെ വീട്ടിലെത്തിയിരുന്നു.
ശബരിമല സ്ത്രി പ്രവേശനുമായി ബന്ധപ്പെട്ട് കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ ചവറയില്‍ നടന്ന അക്രമണങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് മനോജിനെതിരെ കേസെടുത്തിരുന്നു. വ്യാഴാഴ്ച മനോജ് പൊലിസിന് മുന്നില്‍ കീഴടങ്ങിയിതിന് പിന്നാലെ മോഹനന്പിളളയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."