സഊദിയില്‍ സദാചാര കേസില്‍ വിദേശിക്ക് പരസ്യ ചാട്ടവാര്‍ ശിക്ഷ
റിയാദ് : സദാചാര കേസ് പ്രതിയായ വിദേശിക്ക് പരസ്യമായ ചാട്ടവാറടി ശിക്ഷ നടപ്പാക്കി. റഫ്ഹയിലെ അല്‍ മുഹമ്മദിയ്യ ഡിസ്ട്രിക്കില്‍ ജോലി ചെയ്യുന്ന കടയ്ക്കു മുന്നില്‍ വെച്ചാണ് പ്രതിയായ അറബ് വംശജന് പരസ്യമായി ശിക്ഷ നടപ്പാക്കിയത്.
യുവതികളുമായി അവിഹിത ബന്ധം സ്ഥാപിക്കുകയും മൊബൈല്‍ ഫോണില്‍ അശഌല ക്ലിപ്പിംഗുകള്‍ സൂക്ഷിക്കുകയും പ്രേമ സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് കോടതി മൂന്നു മാസം തടവും എഴുപതു ചാട്ടയടിയുമാണ് ശിക്ഷ വിധിച്ചത്. ചാട്ടയടി, പ്രതി ജോലി ചെയ്യുന്ന കടയുടെ മുന്നില്‍ വെച്ച് ഒറ്റതവണയായി നടപ്പാക്കുന്നതിനായിരുന്നു കോടതി വിധി.
ഇത് പ്രകാരം, പ്രതിയുമായെത്തിയെ പൊലിസ് ശിക്ഷ നടപ്പാക്കുകയായിരുന്നു. മതകാര്യ പൊലിസ്, സുരക്ഷാ പൊലിസ്, ഗവര്‍ണറേറ്റ്, കോടതി, ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യൂഷന്‍ ബ്യുറോ എന്നിവയുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പരസ്യമായി ശിക്ഷ നടപ്പാക്കുകയായിരുന്നു. ശിക്ഷ കാണുന്നതിനായി സ്വദേശികളും വിദേശികളുമായി നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. മതകാര്യ പൊലിസ് അറിയിച്ചതിനെ തുടര്‍ന്നാണ് മുജാഹിദീന്‍ സുരക്ഷാ സേനക്ക് കീഴിലെ പട്രോളിങ് വിഭാഗം പ്രതിയെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."