മാന്നാറില്‍ ആധുനിക സൗകര്യമുള്ള മത്സ്യമാര്‍ക്കറ്റ് ആരംഭിക്കണമെന്ന്
മാന്നാര്‍: മാന്നാറില്‍ ആധുനിക സൗകര്യങ്ങളുള്ള മത്സ്യമാര്‍ക്കറ്റ് ആരംഭിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂനിയന്‍ (സി.ഐ.റ്റി.യു) മാന്നാര്‍ ഏരിയാ കണ്വന്ഷന് ആവശ്യപ്പെട്ടു. നിലവില്‍ റോഡ് വക്കത്തും പൊതുസ്ഥലങ്ങളിലുമായിട്ടാണു വ്യാപാരം നടത്തുന്നത്.
ഇത് പലപ്പോഴും വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. സ്റ്റോര്‍ ജങ്ഷനില്‍ മത്സ്യവ്യാപാരികള്‍ തന്നെ ഒരു സ്വകാര്യവസ്തുവില് കച്ചവടം നടത്തുകയാണ്.
ഇവിടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല. മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതുള്‍പ്പടെയുള്ള സൗകര്യങ്ങളും ഷെഡുകളും ഇരിപ്പിടങ്ങളുമൊരുക്കി എല്ലാവര്ക്കും എത്തി മത്സ്യം വാങ്ങാവുന്ന തരത്തിലുള്ള ഒരു മത്സ്യചന്ത ആരംഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം.
കണ്വന്ഷന് സി.ഐ.റ്റി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് ഗോപി ഉദ്ഘാടനം ചെയ്തു. കെ.പി പ്രദീപ് അധ്യക്ഷനായിരുന്നു. പ്രൊഫ. പി.ഡി ശശിധരന്, കെ.എം സഞ്ചുഖാന്, കെ.എ ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി രാജേഷ് ബുധനൂര്‍ (പ്രസിഡന്റ്), താജുദ്ദീന് (വൈസ് പ്രസിഡന്റ്), കെ.എ.ഷമീര്‍ (സെക്രട്ടറി), ഷാജി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."