പെപ്സിസിയുടെ ഏറ്റവും വലിയ നിര്‍മ്മാണ പ്ലാന്റ് സഊദിയില്‍ നിര്‍മ്മിക്കുന്നു
റിയാദ്: പെപ്സി കമ്പനിയുടെ ഏറ്റവും വലിയ ഉല്പാദന യൂണിറ്റ് സഊദിയിലെ ജിദ്ദയില്‍ നിര്‍മ്മിക്കുമെന്ന് ബിസിനസ്സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷം അവസാനത്തോടെ തന്നെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കരുതുന്ന ഉല്പാദന പ്ലാന്റില്‍ നിന്നും മറ്റു പല കമ്പനികളുടെയും കാര്ബോണേറ്റ്സ് ഉല്‍പ്പന്നങ്ങള്‍ കുപ്പികളിലാക്കി നിറച്ചു കൊടുക്കുന്ന സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
മൗണ്ടൈന്‍ ഡ്യു, മിറിണ്ട, പെപ്സി ട്രേഡ് മാര്‍ക് ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് ആവശ്യമായ എനര്‍ജി പാനീയങ്ങളാണ് ഇവിടെ നിന്നും ഉല്പാദിപ്പിക്കുക. ജി.സി.സി രാജ്യങ്ങള്‍ക്കാവശ്യമായ പെപ്സി അനുബന്ധ പാനീയങ്ങള്‍ ഇവിടെ നിന്നും വിതരണം നടത്തുമെന്നും കമ്പനി അറിയിച്ചു.
നിര്‍മ്മാണം പൂര്‍ത്തിയായി ഉല്പാദനം പൂര്‍ണ്ണ നിലയില്‍ എത്തുന്നതോടെ പെപ്സി കമ്പനിയുടെ ഏറ്റവും പ്ലാന്റായിരിക്കുമെന്നു പെപ്സി കമ്പനി ഏഷ്യ, മിഡ്ഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക സി.ഇ.ഒ സന്‍ജീവ് ചന്ദ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ചു 62.8 ബില്യണ്‍ ഡോളറിന്റെ വിറ്റു വരുമാനമാണ് പെപ്സി കമ്പനി നേടിയത്.
എനര്‍ജി പാനീയങ്ങള്‍ക്ക് സഊദിയില്‍ ഏപ്രില്‍ ഒന്നു മുതല്‍ സെലക്റ്റിവ് നികുതി നിലവില്‍ വരുന്നതോടെ സഊദിക്ക് വരുമാന മാര്‍ഗ്ഗം കൂടുതല്‍ ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ് ബിസിനസ്സ് കേന്ദ്രങ്ങള്‍. എനര്‍ജി ഡ്രിങ്കുകള്‍ക്കു 100 ശതമാനവും ശീതളപാനീയങ്ങള്‍ക്ക് 50 ശതമാനവും അധിക നികുതിയാണ് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."