HOME
DETAILS
MAL
സൂപ്പര്‍ ഡ്യൂപ്പര്‍
backup
February 01 2020 | 06:02 AM
വെല്ലിങ്ടണ്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ തുടര്‍ച്ചയായ രണ്ട@ാം മത്സരത്തിലും സൂപ്പര്‍ ഓവര്‍ ത്രില്ലറായി മാറി. ഇത്തവണയും വിജയം ഇന്ത്യക്കൊപ്പം തന്നെയായിരുന്നു. പരമ്പരയിലെ നാലാമത്തെ മല്‍സരത്തില്‍ അവിസ്മരണീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 4-0ന് മുന്നിലെത്തുകയും ചെയ്തു. തോല്‍വിയുടെ വക്കില്‍ നിന്നാണ് ഉജ്ജ്വല തിരിച്ചുവരവ് നടത്തി ഇന്ത്യ മല്‍സരം സമനിലയില്‍ പിടിച്ച് സൂപ്പര്‍ ഓവറില്‍ വെന്നിക്കൊടി പാറിച്ചത്. ടോസിനു ശേഷം ബാറ്റിങിനിയക്കപ്പെട്ട ഇന്ത്യ 165 റണ്‍സാണ് നേടിയത്. മറുപടിയില്‍ ന്യൂസിലന്‍ഡിനു ഏഴു വിക്കറ്റിന് ഇതേ സ്‌കോര്‍ തന്നെയാണ് നേടാന്‍ കഴിഞ്ഞത്. ഇതോടെ കളി സൂപ്പര്‍ ഓവറിലെത്തി. 20ാം ഓവറില്‍ ന്യൂസിലാന്‍ഡിനു ജയിക്കാന്‍ വേ@ണ്ടിയിരുന്നത് ഏഴു റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ ശര്‍ദുല്‍ താക്കൂറിന്റെ ഓവറില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് സ്‌റ്റേഡിയം സാക്ഷിയായത്. ആദ്യ പന്തില്‍ റോസ് ടെയ്‌ലറെ (24) താക്കൂര്‍ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ഡാരില്‍ മിച്ചെല്‍ ബൗണ്ട@റി നേടി. ഇതോടെ നാലു പന്തില്‍ ജയിക്കാന്‍ വേണ്ട@ത് മൂന്നു റണ്‍സ് മാത്രം. എന്നാല്‍ മൂന്നാമത്തെ പന്തില്‍ സെയ്‌ഫേര്‍ട്ടിനെ റണ്ണൗട്ടാക്കി വീണ്ട@ും ഇന്ത്യന്‍ തിരിച്ചടി. നാലാമത്തെ പന്തില്‍ മിച്ചെല്‍ സാന്റ്‌നര്‍ ഒരു റണ്ണെടുത്തു. ഇതോടെ രണ്ട@ു പന്തില്‍ ലക്ഷ്യം ര@ണ്ടു റണ്‍സ്. അഞ്ചാമത്തെ പന്തില്‍ ഡാരില്‍ മിച്ചെലിനെ (4) ശിവം ദുബെ പിടികൂടിയതോടെ വീണ്ട@ും പിരിമുറുക്കത്തിന്റെ നിമിഷങ്ങള്‍. അവസാന പന്തില്‍ ഒരു റണ്ണെടുത്താല്‍ സൂപ്പര്‍ ഓവര്‍, ര@ണ്ടു റണ്ണെടുത്താല്‍ ന്യൂസിലാന്‍ഡിന് ജയിക്കാം. സാന്റ്‌നറും ക്യുഗെലൈനും ചേര്‍ന്ന് ആദ്യ റണ്‍ ഓടിയെടുത്തെങ്കിലും രണ്ട@ാമത്തെ റണ്‍സ് പൂര്‍ത്തിയാക്കും മുമ്പ് സഞ്ജു സാംസണിന്റെ ത്രോയില്‍ സാന്റ്‌നര്‍ റണ്ണൗട്ട്, സ്‌കോര്‍ തുല്യം. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.
സൂപ്പര്‍ ഓവറില്‍ ടിം സെയ്‌ഫേര്‍ട്ടും കോളിന്‍ മണ്‍റോയും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിനായി ബാറ്റിങിനിറങ്ങിയത്. ഇന്ത്യക്കായി ബൗള്‍ ചെയ്തത് ബുംറ. ആദ്യ പന്തില്‍ സെയ്‌ഫേര്‍ട്ട് രണ്ട@ു റണ്‍സെടുത്തു. ര@ണ്ടാമത്തെ പന്തില്‍ ബൗണ്ട@റി. മൂന്നാമത്തെ പന്തില്‍ വീ@ണ്ടും രണ്ട@ു റണ്‍സ്, നാലാം പന്തില്‍ സെയ്‌ഫേര്‍ട്ടിനെ വാഷിങ്ടണ്‍ സുന്ദര്‍ പിടികൂടി. ആദ്യ നാലു പന്തില്‍ കിവീസ് നേടിയത് എട്ടു റണ്‍സ്. അഞ്ചാം പന്തില്‍ മണ്‍റോ ബൗണ്ട@റി നേടി. ആറാമത്തെ പന്തില്‍ സിംഗിള്‍. ഇതോടെ സൂപ്പര്‍ ഓവറില്‍ ഇന്ത്യയുടെ ലക്ഷ്യം 14 റണ്‍സ്. ടിം സോത്തിയാണ് ഈ കളിയില്‍ കിവീസിനായി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. നായകന്‍ വിരാട് കോലിയും ലോകേഷ് രാഹുലുമാണ് ഇന്ത്യക്കായി ക്രീസിലെത്തിയത്. ആദ്യ പന്ത് രാഹുല്‍ സിക്‌സറിലേക്കു പറത്തി. ഇതോടെ ഇന്ത്യക്കു അഞ്ചു പന്തില്‍ വേണ്ട@ത് എട്ടു റണ്‍സ് മാത്രം. ര@ണ്ടാമത്തെ പന്തില്‍ രാഹുല്‍ ബൗണ്ട@റി നേടി. എന്നാല്‍ മൂന്നാം പന്തില്‍ രാഹുലിനെ ബൗണ്ട@റി ലൈനിന് തൊട്ടരികില്‍ ക്യുഗെലൈന്‍ പിടികൂടി. സഞ്ജു സാംസണാണ് തുടര്‍ന്നു ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. നാലാമത്തെ പന്തില്‍ കോലിയും സഞ്ജുവും ചേര്‍ന്ന് രണ്ട@ു റണ്‍സെടുത്തു. പിന്നീട് ര@ണ്ടു പന്തില്‍ വേ@ണ്ടത് ര@ണ്ടു റണ്‍സ് മാത്രം. അഞ്ചാമത്തെ പന്തില്‍ ബൗണ്ട@റി പായിച്ച് കോഹ്‌ലി ഇന്ത്യക്ക് മറ്റൊരു അവിസ്മരണീയ വിജയം കൂടി സമ്മാനിച്ചു. കോളിന്‍ മണ്‍റോ (64), ടിം സെയ്‌ഫേര്‍ട്ട് (57) എന്നിവരാണ് കിവീസിന്റെ പ്രധാന സ്‌കോറര്‍മാര്‍. 47 പന്തില്‍ ആറു ബൗണ്ട@റികളും മൂന്നു സിക്‌സറുമടക്കമാണ് മണ്‍റോ 64 റണ്‍സുമായി കിവീസിന്റെ ടോപ്‌സ്‌കോററായത്. സെയ്‌ഫേര്‍ട്ട് 39 പന്തില്‍ നാലു ബൗണ്ട@റികളും മൂന്നു സിക്‌സറും നേടി. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (4) തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ഇന്ത്യക്കായെങ്കിലും മണ്‍റോ, സെയ്‌ഫേര്‍ട്ട് സഖ്യത്തിന്റെ ഉജ്ജ്വല ഇന്നിങ്‌സുകള്‍ കിവികള്‍ക്കു കരുത്തായി. നേരത്തേ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയ മല്‍സരത്തില്‍ എട്ടു വിക്കറ്റിനു 165 റണ്‍സാണ് ഇന്ത്യ നേടിയത്. മനീഷ് പാണ്ഡെയുടെ (50*) അപരാജിത ബാറ്റിങ്ങാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. 36 പന്തില്‍ മൂന്നു ബൗണ്ട@റികളോടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ലോകേഷ് രാഹുല്‍ (39), ശര്‍ദ്ദുല്‍ താക്കൂര്‍ (20) എന്നിവരും മോശമല്ലാത്ത പ്രകടനം നടത്തി. ശിവം ദുബെ (12), നായകന്‍ വിരാട് കോലി (11), നവദീപ് സെയ്‌നി (11*) എന്നിവരാണ് രണ്ട@ക്കം കടന്ന മറ്റുള്ളവര്‍. മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ ഇഷ് സോധിയാണ് കിവീസ് ബൗളര്‍മാരില്‍ മികച്ചു നിന്നത്. ഹാമിഷ് ബെന്നറ്റ് രണ്ട@ു വിക്കറ്റ് വീഴ്ത്തി. തുടര്‍ച്ചയായ രണ്ട@ാമത്തെ കളിയിലും ടോസ് ലഭിച്ച കിവീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചില മാറ്റങ്ങളുമായായാണ് ഇരുടീമുകളും ഈ മല്‍സരത്തില്‍ ഇറങ്ങിയത്. രോഹിത് ശര്‍മ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു വിശ്രമം നല്‍കിയ ഇന്ത്യ പകരം മലയാളി താരം സഞ്ജു സാംസണ്‍, നവദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ ടീമിലുള്‍പ്പെടുത്തി. മറുഭാഗത്ത് പരുക്കു കാരണം ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണില്ലാതെയാണ് കിവീസ് ഇറങ്ങിയത്. പകരം പേസര്‍ ടിം സോത്തിയാണ് ടീമിനെ നയിച്ചത്. വില്ല്യംസണിനു പകരം ഡാരില്‍ മിച്ചെലും കോളിന്‍ ഡി ഗ്രാന്‍ഡോമിനു പകരം ടോം ബ്രൂസും ടീമിലെത്തി. ഇന്ത്യക്കു വേണ്ട@ി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ലഭിച്ച സുവര്‍ണാവസരം മലയാളി താരം സഞ്ജു സാംസണ്‍ നഷ്ടപ്പെടുത്തി. മികച്ച ഇന്നിങ്‌സുമായി ടീം മാനേജ്‌മെന്റിന്റെ പ്രീതി പറ്റാന്‍ ഇതിനേക്കാള്‍ നല്ലൊരു അവസരം ഇനി സഞ്ജുവിന് ലഭിക്കാനില്ല. പക്ഷെ എട്ടു റണ്‍സ് മാത്രമാണ് താരത്തിനു നേടാനായത്. അഞ്ചു പന്തില്‍ ഒരു സിക്‌സറോടെ എട്ടു റണ്‍സെടുത്ത സഞ്ജു ലൂസ് ബോളില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. പരമ്പരയിലെ അവസാനത്തേയും അഞ്ചാമത്തേയും മത്സരം നാളെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."