ഇപ്പോള്‍ നടക്കുന്നത് ഡിജിറ്റല്‍ വിപ്ലവമെന്ന് പ്രതിരോധ സഹമന്ത്രി
കോഴിക്കോട്: ഇപ്പോള്‍ നടക്കുന്നത് ഡിജിറ്റല്‍ വിപ്ലവമാണെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ഡോ.സുഭാഷ് രാം റാവു ബാംറേ . ജെ.ഡി.ടിയില്‍ സംഘടിപ്പിച്ച ഡിജി ധന്‍ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ എല്ലാവരുടെയും വികസനത്തിനുള്ളതാണ്. നോട്ടു നിരോധനത്തിനുശേഷം ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറോളം ഡിജി ധന്‍ മേളയാണ് സംഘടിപ്പിക്കുന്നത്. 160 കോടി രൂപയുടെ സമ്മാനങ്ങള്‍ ഡിജി ഗ്രാഹക് യോജന, ഡിജി വ്യാപാര്‍ യോജന എന്നീ പദ്ധതികളിലൂടെ പത്തു ലക്ഷം പേര്‍ക്കായി വിതരണം ചെയ്തു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
നൂറ് ക്യാഷ് ലെസ് ഓട്ടോറിക്ഷകളുടെ ഫല്‍ഗ് ഓഫ് കേന്ദ്രമന്ത്രി നിര്‍വഹിച്ചു.
ജില്ലയിലെ ആദ്യ ക്യാഷ്‌ലെസ് വില്ലേജ് ആയി പ്രഖ്യാപിക്കപ്പെട്ട ഇരിങ്ങലില്‍ ഇതിനാവശ്യമായ പ്രവര്‍ത്തനം നടത്തിയ മടപ്പള്ളി ജി.വി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂനിറ്റിനുള്ള ഉപഹാരം കേന്ദ്രമന്ത്രി സമ്മാനിച്ചു. ക്യാഷ്‌ലെസ്സ് ഓട്ടോറിക്ഷ സംവിധാനം നടപ്പാക്കുന്നതിനാവശ്യമായ സാങ്കേതിക സംവിധാനം ഒരുക്കിയ വെഹിക്കിള്‍ എസ്.ടി ടീം അംഗങ്ങളായ നവീന്‍ദാസ്, ആല്‍വിന്‍ എന്നിവര്‍ക്ക് അസിസ്റ്റന്റ് കലക്ടര്‍ ഇമ്പശേഖര്‍ ഉപഹാരം സമ്മാനിച്ചു. എന്‍.പി.സി.ഐ വി.പി റെയ്മന്‍ ജോസ്, ആചാര്യ വിജയ് സൂര്‍സെന്‍, കെ.എസ്.ഐ.ടി.എം ഡയരക്ടര്‍ ശ്രീറാം സാംബശിവറാവു, നീതി ആയോഗ് ഡയരക്ടര്‍ യോഗേഷ് സൂരി തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ സ്വാഗതവും എ.ഡി.എം ടി. ജനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."