HOME
DETAILS
MAL
അടുത്ത വര്‍ഷത്തോടെ ആയിരം ക്ലിനിക്കുകള്‍; കെജ്രിവാള്
backup
June 13 2016 | 04:06 AM
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ ആയിരം മൊഹല്ല ക്ലിനിക്കുകള്‍ (ഡിസ്പെന്‍സറികള്‍) തുടങ്ങുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിനിയില്‍ ബാബാസാഹിബ് അംബേദ്കര്‍ മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെക്കോഡ് വേഗത്തിലാണ് മെഡിക്കല്‍ കോളജ് പണിതീര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം കൊണ്ടാണ് ഇത് പ്രവര്‍ത്തനക്ഷമമാക്കിയത്. നൂറ് മൊഹല്ല ക്ലിനിക്കുകള്‍ ആംആദ്മി സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ അറുപത്വര്ഷം കൊണ്ട് നിര്‍മിച്ച ആതുരാലയങ്ങളേക്കാള് കൂടുതലാണിത്. ഒരു വര്‍ഷം കൊണ്ടാണ് 100 ആശുപത്രികള്‍ സര്‍ക്കാര്‍ ആരംഭിച്ചതെന്നും കെജ്രിവാള് പറഞ്ഞു. വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ തന്റെ സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."