HOME
DETAILS

പൗരത്വത്തിന്റെ പേരില്‍ തടങ്കല്‍ പാളയത്തിലേക്ക് ഒരു പൗരനെ പോലും അയക്കാന്‍ അനുവദിക്കില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്

  
backup
February 01 2020 | 18:02 PM

chandrashekhar-azad

 

തിരുവനന്തപുരം: രാജ്യത്തെ ഒരു പൗരനെ പോലും പൗരത്വത്തിന്റെ പേരില്‍ തടങ്കല്‍ പാളയത്തിലേക്ക് അയക്കാന്‍ അനുവദിക്കില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് . എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കേരളം രാജ്ഭവനിലേക്ക്' സിറ്റിസണ്‍സ് മാര്‍ച്ചിനു സമാപനം കുറിച്ച് രാജ്ഭവനു മുന്‍പില്‍ നടന്ന പ്രതിഷേധ സംഗമത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ രാജ്യം നമ്മുടേതാണ്. ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ കേന്ദ്രത്തില്‍ നിന്നാണ് രാജ്യം ചലിപ്പിക്കുന്നതെന്ന ധാരണയുണ്ടെങ്കില്‍ ആ ധാരണ നാം തിരുത്തണം. ബ്രിട്ടീഷുകാരന്റെ ഷൂ നക്കി പാദസേവ ചെയ്തവരാണ് നമ്മുടെ പൗരത്വം ചോദിക്കുന്നത്. രാജ്യം നിയോഗിച്ച കാവല്‍ക്കാരന്‍ യജമാനനോട് ചോദിക്കുകയാണ് നിങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരാണോയെന്ന്. പൗരത്വ നിയമ ഭേദഗതി പിന്‍വലിച്ച് മോദിയും അമിത് ഷായും മാപ്പ് പറയുന്ന കാലം വരെ ഈ പോരാട്ടം തുടരും. രാജ്യത്തിന്റെ പലഭാഗത്തും സഹോദരിമാര്‍ ഷഹീന്‍ബാഗ് തീര്‍ത്തുകൊണ്ടിരിക്കുന്നു. സമരങ്ങളെ ഭയപ്പെടുന്ന സര്‍ക്കാര്‍ പോരാട്ടങ്ങളെ തകര്‍ക്കാനുള്ള കുതന്ത്രങ്ങളുമായി വരികയാണ്. ജനങ്ങള്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാണ് അവരുടെ നീക്കം. അതിനാല്‍ ഭരണഘടനയും കോടതിയും നമുക്ക് നല്‍കിയ അവകാശങ്ങള്‍ മുന്‍നിര്‍ത്തി സംയമനം പാലിച്ച് സമരരംഗത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. അന്തിമവിജയം നമുക്കാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സംഗമം എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സുപ്രിം കോടതി അഭിഭാഷകന്‍ മഹ്മൂദ് പ്രാച, ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ശാഫി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്.ഡി.പി.ഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ശഫീഖ്, എസ്.പി ഉദയകുമാര്‍, ആര്‍ട്ടിസ്റ്റ് സുമിത് സാമോസ്, മുഹമ്മദ് അര്‍ഷദ് നദ്‌വി തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസിൽ 1200 താൽക്കാലിക തസ്തികകൾ

Kerala
  •  2 months ago
No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago