മുന്നറിയിപ്പ് ബോര്‍ഡ് വെക്കാതെ റോഡ് അടച്ചിട്ടത് വാഹന യാത്രക്കാര്‍ക്ക് ദുരിതമായി
പള്ളിക്കല്‍: മുന്നറിയിപ്പ് ബോര്‍ഡ് വെക്കാതെ റോഡ് അടച്ചിട്ട് വാഹന യാത്രക്കാരെ ദുരിതത്തിലാക്കിയ നടപടി പതിഷേധത്തിനിടയാക്കി.
പള്ളിക്കല്‍ ബസാറില്‍ നിന്നും ദേശീയപാത കുറിയേടം, ഐക്കരപ്പടി എന്നിവിടങ്ങളിലേക്കുള്ള ഓട്ടുപാറ-കാരപ്പറമ്പ് റോഡിലൂടെയുള്ള നിരവധി വാഹനയാത്രക്കാരാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം പ്രയാസത്തിലായത്.
റോഡില്‍ റീ ടാറിങ് നടക്കുന്നതിനാല്‍ കാരപ്പറമ്പ് ഭാഗത്താണ് റോഡ് അടച്ചിട്ടത്. ഇരു ഭാഗം മെയിന്‍ റോഡുകളില്‍ നിന്നായി ഈ റോഡിലേക്ക് തിരിയുന്ന കാവുംപടി, കുറിയേടം ജങ്ഷനുകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്തതിനാല്‍ പള്ളിക്കല്‍ ബസാര്‍ ഭാഗത്ത് നിന്നും ഐക്കരപ്പടി, കുറിയേടം ഭാഗത്തേക്ക് പോകുന്നവര്‍ ഒന്നര കിലോ മീറ്റര്‍ ദൂരവും ഐക്കരപ്പടി ഭാഗത്ത് നിന്ന് പള്ളിക്കല്‍ ബസാറിലേക്കുള്ള വാഹന യാത്രക്കാര്‍ രണ്ട് കിലോ മീറ്ററിലധികം ദൂരം യാത്ര ചെയ്തും തിരിച്ചു പോയി മറ്റു റോഡുകളെ ആശ്രയിക്കേണി വന്നതാണ് വന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."