തുല്യതാ പഠിതാക്കളെ ക്ലാസ് മുറിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി
തിരൂര്‍: തുല്യതാ പഠിതാക്കളെ ക്ലാസ് മുറികളില്‍ നിന്ന് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും അധ്യാപകനും ചേര്‍ന്ന് പുറത്താക്കിയതായി പരാതി. തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഞാറാഴ്ച സാക്ഷരതാ മിഷന്റെ കീഴിലുള്ള പത്താംതരം തുല്യതാ പഠിതാക്കളെ ക്ലാസ് നടക്കുന്നതിനിടെ ക്ലാസ് മുറികളില്‍ നിന്ന് പുറത്താക്കിയതായാണ് പഠിതാക്കളുടെ പരാതി.
ഉച്ചഭക്ഷണത്തിന് ശേഷം ക്ലാസ് പുനരാരംഭിച്ച് വൈകിട്ട് മൂന്നു മണിയായപ്പോഴേക്കും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും അധ്യാപകനും ചേര്‍ന്ന് ക്ലാസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രേരക് പറഞ്ഞു. തങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് നല്കേണ്ടവര് തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് ദു:ഖകരമാണെന്ന് പഠിതാക്കള്‍ പറഞ്ഞു. എന്നാല്‍ വാര്‍ഡ് സഭ ചേരുന്നത് നേരത്തെ തന്നെ അറിയിച്ചതാണന്നും മൂന്നര വരെ കാത്തുനിന്നിട്ടും ക്ലാസ് മുറികള്‍ ഒഴിഞ്ഞു തരാതായപ്പോഴാണ് ഇടപെട്ടതെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ബാവ പറഞ്ഞു. തുല്യതാ പഠിതാക്കള്ക്കിടയിലുള്ളവരില് ചിലര്‍ അനാവശ്യമായി മോശമായി പെരുമാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."