ഈസ്റ്റ് ജില്ലാ ഇസ്‌ലാമിക കലാമേള സമാപിച്ചു
തൃപ്പനച്ചി: മലപ്പുറം ഈസ്റ്റ് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച പതിനാലാമത് ഇസ്‌ലാമിക കലാമേള സമാപിച്ചു. തൃപ്പനച്ചി പാലക്കാട് അല്‍ഫാറൂഖ് കാംപസിലും കിഴിശ്ശേരിയിലുമായി മൂന്നു ദിവസങ്ങളിലായി നടന്ന കലാമേളയ്ക്കാണ് ഇന്നലെ സമാപനമായത്.
എട്ടു മേഖലകളില്‍നിന്ന് 59 ഇനങ്ങളിലായി 632 കലാപ്രതിഭകളാണ് പങ്കെടുത്തത്.
മുഅല്ലിം വിഭാഗത്തില്‍ മലപ്പുറവും വിദ്യാര്‍ഥി വിഭാഗത്തില്‍ പെരിന്തല്‍മണ്ണയും ഓവറോള്‍ ചാംപ്യന്മാരയി. മുഅല്ലിം വിഭാഗത്തില്‍ പെരിന്തല്‍മണ്ണയും നിലമ്പൂരും വിദ്യാര്‍ഥി വിഭാഗത്തില്‍ മഞ്ചേരിയും കൊളത്തൂരും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ പെരിന്തല്‍മണ്ണ, സീനിയര്‍ വിഭാഗത്തില്‍ വണ്ടൂര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ കൊളത്തൂര്‍ മേഖലകള്‍ ഒന്നാം സ്ഥാനം നേടി.
സബ്ജൂനിയര്‍ വിഭാഗത്തില്‍ മലപ്പുറം, നിലമ്പൂര്‍, ജൂനിയര്‍ വിഭാഗത്തില്‍ കൊളത്തൂര്‍, മഞ്ചേരി, സീനിയര്‍ വിഭാഗത്തില്‍ പെരിന്തല്‍മണ്ണ, മഞ്ചേരി, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ മഞ്ചേരി കൊളത്തൂര്‍ എന്നീ മേഖലകള്‍ രണ്ടും മൂന്നും സ്ഥാനവും നേടി.
മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായ പെരിന്തല്‍മണ്ണയ്ക്കു സമസ്ത കേരളാ ഇസ്‌ലാംമത വിദ്യാഭാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരും മുഅല്ലിം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയവര്‍ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷണനും സബ്ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയവര്‍ക്കു ഹമീദ് ഫൈസി അമ്പലക്കടവും ട്രോഫികള്‍ സമ്മാനിച്ചു.
സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ലത്വീഫ് ഫൈസി, നാസറുദ്ദീന്‍ ദാരിമി, എം.പി കടുങ്ങല്ലൂര്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ഉമര്‍ ദാരിമി പുളിയക്കോട്, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, പി.സി മുഹമ്മദ് മുസ്‌ലിയാര്‍, സൈതലവി മുസ്‌ലിയാര്‍, ബിച്ചാപ്പു ഹാജി, ഐത്തു ഹാജി, പാലൂരന്‍ അബ്ദുല്ല, അസീസ് ദാരിമി, വി.പി ചെറി, പി.സി മുഹമ്മദ് മുസ്‌ലിയാര്‍, ബിച്ചാപ്പു ഹാജി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ജില്ലാ ഭാരവാഹികള്‍ക്കു പുറമേ അലവിക്കുട്ടി ഫൈസി ചെയര്‍മാനും യൂനുസ് ഫൈസി വെട്ടുപാറ കണ്‍വീനറുമായ സമിതിയായിരുന്നു മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."