HOME
DETAILS
MAL
എടപ്പാളില്‍ കാളപൂട്ട് മത്സരം: പൊലിസ് കേസെടുത്തു
backup
February 27 2017 | 02:02 AM
എടപ്പാള്‍: സുപ്രിംകോടതി വിധി ലംഘിച്ച് കാളപൂട്ട് മത്സരം നടത്തിയതിനെ തുടര്‍ന്നു സ്ഥലമുടമയ്ക്കെതിരേ പൊലിസ് കേസെടുത്തു. എടപ്പാള്‍ അയിലക്കാട്ടെ സ്വകാര്യ വ്യക്തിയുടെ പൂട്ട് കണ്ടണ്ടത്തിലാണ് ഇന്നലെ മത്സരം നടന്നത്.
മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പൊലിസില്‍ സംഘാടകര്‍ അനുമതിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, പൊലിസ് അനുമതി നിഷേധിക്കുകയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. മത്സരം നടത്തുന്നില്ലെന്നും പരിശീലനം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സംഘാടകര്‍ അറിയിച്ചത്. മത്സരം നടത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊന്നാനി സി.ഐ എ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ പൊലിസ് കേസെടുത്തത്.
കാരാത്തോട്ടെ മാലിന്യസമരം തീര്‍ന്നു; പക്ഷേ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."