നോമ്പുകാലത്ത് ആരോഗ്യം നേടാന്‍
നോമ്പ് തുറക്കുമ്പോഴും ശേഷവും ഭക്ഷണക്രമത്തില്‍ കാതലായ നിയന്ത്രണം അനിവാര്യമാണ്. എണ്ണയിലിട്ടുവറുത്തവ, ഉദാഹരണത്തിനു വടകള്‍, സമൂസകള്‍, കൊഴുപ്പ് അധികമുള്ളതും അതിമധുരമുള്ളതുമായ ഭക്ഷണപദാര്‍ഥങ്ങള്‍, ഉദാഹരണത്തിന് ഇന്ത്യന്‍ പലഹാരങ്ങളായ ഗുലാബ് ജാമുന്‍, രസഗുള, നെയ്‌വട തുടങ്ങിയ പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കണം.
കൂടുതല്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളായ പൊറോട്ട, നെയ്പ്പത്തിരി എണ്ണ അധികമായി ഉപയോഗിച്ചുള്ള പദാര്‍ഥങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ധാന്യങ്ങള്‍, വെള്ളക്കടല, പുഴുങ്ങിയ പലഹാരങ്ങള്‍, പാലുകൊണ്ടുള്ള പലഹാരങ്ങള്‍, പുഡ്ഡിങ്ങുകള്‍, ബര്‍ഫികള്‍, ചുട്ടെടുത്ത പലഹാരങ്ങള്‍, ചപ്പാത്തികളും റൊട്ടികളും മറ്റും എണ്ണകുറച്ച് പാകം ചെയ്യുക. പുഴുങ്ങിയതും ചുട്ടെടുത്തതുമായ ഭക്ഷണം കഴിക്കുക. ഇതുകൊണ്ടു രുചിവ്യത്യാസം ഉണ്ടാകുന്നില്ല.
മാംസാഹാരങ്ങളില്‍ പ്രത്യേകിച്ച്. ഭക്ഷണം പാകം ചെയ്യുമ്പോള്‍ എണ്ണ പരമാവധി കുറച്ചുകൊണ്ടുവരിക. പകരമായി സവാളയും തക്കാളിയും ധാരാളമായി ഉപയോഗിക്കുക. എങ്കില്‍ മാത്രമേ നോമ്പുകൊണ്ടുദ്ദേശിക്കുന്ന ആത്മീയ നിര്‍വൃതിക്കപ്പുറം ആരോഗ്യരംഗവും ശോഭനമാക്കാനാകൂ.
(ലേഖകന്‍ എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ആണ്. ഫോണ്‍ 7561010101)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."