തോക്ക് വാങ്ങിയത് വസ്ത്രം വാങ്ങാന്‍ നല്കിയ പണംകൊണ്ട്
ന്യൂഡല്‍ഹി : ജാമിഅയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത പതിനേഴുകാരന് തോക്ക് വാങ്ങിയത് മാതാപിതാക്കള്‍ വസ്ത്രം വാങ്ങാന്‍ നല്കിയ പണം കൊണ്ടെന്ന് റിപ്പോര്‍ട്ട്.
ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രം വാങ്ങാനാണ് മാതാപിതാക്കള്‍ പതിനായിരം രൂപ നല്‍കിയിരുന്നത്. എന്നാല്‍ ഇത് കൊണ്ട് വസ്ത്രം വാങ്ങാതെയാണ് തോക്ക് വാങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.പിയിലെ ഗൗതമ ബുദ്ധ നഗറിലെ ഒരു യുവാവില്‍ നിന്നാണ് തോക്ക് വാങ്ങിയതെന്നും താന്‍ ഇത് രണ്ടാം തവണയാണ് ഡല്‍ഹിയിലെത്തുന്നതെന്നും ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ബസ് മാര്‍ഗമാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്.
കഴിഞ്ഞ എട്ടുമാസമായി ഇയാള്‍ നിരവധി തീവ്രവര്ഗീയപമരമായ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നെന്നും ഇതില്‍ നിന്ന് ലഭിച്ച പ്രചോദനമാണ് ജാമിഅയിലെ വെടിവെയ്പിന്റെ പിന്നിലെന്നുമാണ് വിലയിരുത്തല്‍.
ഇതിനിടെ ഇയാള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പാര്‍ട്ടി ഇത് നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."