തകര്‍ന്ന റോഡ് സഞ്ചാരയോഗ്യമാക്കി ലീഗ് പ്രവര്‍ത്തകര്‍
മുവാറ്റുപുഴ: റീ ടാറിങ്ങ് കഴിഞ്ഞ്് ഒരു മാസത്തിനുള്ളില്‍ ജല വിതരണ പെപ്പ് പൊട്ടി തകര്‍ന്ന പായിപ്ര പഞ്ചായത്തിലെ ആട്ടായം നിരപ്പ് റോഡ് മുസലിം ലീഗ് ആട്ടായം ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഞ്ചാരയോഗ്യമാക്കി.
ഒരാഴ്ച മുന്‍പ് റോഡിന്റെ സമീപത്ത് കുടി പോകുന്ന വാട്ടര്‍ സപ്ലെയുടെ പൈപ്പ് പൊട്ടിയിരുന്നു. അതിന്റെ കേടുപാട് പരിഹരിക്കുന്നതിന്റെ ഭാഗമായി നടന്ന ജോലിക്കിടെ റോഡില്‍ വലിയൊരു കുഴി രൂപപ്പെടുകയായിരുന്നു.
ദിനേന നിരവധി യാത്രക്കാരും സ്കൂള്‍ വാഹനങ്ങളും സഞ്ചരിക്കുന്ന ഇവിടത്തെ റോഡിന്റെ തകരാര്‍ അധികാരികളെ അറിയിച്ചിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കുകയായിരുന്നു. ശാഖാ പ്രസിഡന്റ് ഷിഹാബുദ്ധീന് അമാനി, സെക്രട്ടറി മൊയ്തീന് ബദ്രിയ, ജലാല്സ്രാമ്പിക്കന്, സാഫര്‍ സലീം, അനില്‍ വെള്ളച്ചാലില്‍, സലീം വി.കെ, ഷാജി വെള്ളച്ചാലില്‍, സുധീര്‍ എം.എം, അലി, സുധീര്‍ പി.ബി, അഫ്സല്, സഫിന്, മുനീര്‍ വെള്ളച്ചാലില്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."