പൗരത്വ നിയമ ഭേദഗതി: ലോങ് മാര്‍ച്ച് തുടങ്ങി
ഉപ്പള(കാസര്‍കോട്): പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് കേരള ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിന് ഇന്നലെ ഉപ്പളയില്‍ തുടക്കമായി. തിരുവനന്തപുരത്തേക്ക് നടത്തുന്ന ലോങ് മാര്‍ച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കൂടി കടന്നു പോകും. കാല് നടയായാണ് ലോങ് മാര്‍ച്ച്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആദ്യമായാണ് കാല് നടയായി സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ തലസ്ഥാനത്തേക്ക് കാല്‍നടയായി മാര്‍ച്ച് നടക്കുന്നത്.
മുന്‍ എം.പിയും സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. തമ്പാന് തോമസ് ജാഥാ നായകന് ടി.എ മുജീബ് റഹ്മാന് ദേശീയ പതാക കൈമാറി ലോങ് മാര്‍ച്ചിന് ഫ്ളാഗ് ഓഫ് നല്കി. മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന് പൊതുയോഗം ഉദ്ഘാടനം ചെയ്തു. കാല്‍നടയായി നടക്കുന്ന പ്രതിഷേധ മാര്‍ച്ചിന് കുമ്പളയില്‍ സ്വീകരണം നല്കി. ഇന്നലെ വൈകുന്നേരം ഏഴോടെ കാസര്‍കോട്ട് സമാപിച്ചു. സമാപന സമ്മേളനം എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ജാഥക്കു ബേക്കലില്‍ സ്വീകരണം നല്‍കും.തുടര്‍ന്ന് വൈകുന്നേരം കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."