HOME
DETAILS

മരുന്നുമില്ല മന്ത്രവുമില്ല: വാഗ്ദാനങ്ങള്‍ പെയ്തിറങ്ങിയ ബജറ്റ്

  
backup
February 02 2020 | 02:02 AM

budget-2020

 

സങ്കീര്‍ണവും ഗുരുതരവുമായ സാമ്പത്തിക പ്രതിസന്ധികളുടെ നടുക്കയത്തിലാണ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ തന്റെ രണ്ടാമത്തെ ബജറ്റ് അവതിപ്പിച്ചത്. രാജ്യം സാമ്പത്തിക മാന്ദ്യം എന്ന അവസ്ഥയില്‍ നിന്ന് സ്തംഭനാവസ്ഥയെന്ന സവിശേഷമായ സാഹചര്യത്തിലേക്ക് മാറുന്നുവോയെന്ന ആശങ്കയുള്ളപ്പോള്‍ ഈ ബജറ്റിനെ സംബന്ധിച്ച പ്രതീക്ഷകള്‍ വളരെ ഉയര്‍ന്ന തോതിലായിരുന്നു. കാരണം പ്രതിസന്ധി മറികടക്കുന്നതിനുള്ള രക്ഷാമാര്‍ഗങ്ങള്‍ ബജറ്റില്‍ നിര്‍ദേശിക്കുമെന്ന് പൊതുവേ പ്രതീക്ഷിച്ചിരുന്നു. സാമ്പത്തിക വളര്‍ച്ച കുറഞ്ഞ തോതിലായിരുന്നു. തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നതും പണപ്പെരുപ്പ നിരക്ക് കൂടിയതുമെല്ലാമായ പ്രശ്‌നങ്ങള്‍ക്ക് ബജറ്റ് ഉത്തരം തേടുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ ഇതെല്ലാം തകിടം മറിച്ചു കൊണ്ട് കേവലം കണക്കുകള്‍ മാത്രം നിരത്തി വാഗ്ദാന പെരുമഴ പെയ്യിച്ചുകൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. രൂക്ഷമായ പ്രതിസന്ധിയുടെ മര്‍മം കണ്ടെത്താനോ അതിന് പരിഹാരം നിര്‍ദേശിക്കാനോ ബജറ്റ് മെനക്കെടുന്നേയില്ല.
എന്നാല്‍ കോര്‍പറേറ്റ് കമ്പനികളെ പ്രീണിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല .കോര്‍പറേറ്റ് ആദായനികുതിയില്‍ വീണ്ടും ഇളവ് നല്‍കുന്നതിന് ധനമന്ത്രി തയാറായിരിക്കുന്നു. ഇന്ത്യ ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധി മാര്‍ക്കറ്റുകളുടെ മുരടിപ്പാണ്. അതിന് കാരണം ജനങ്ങളുടെ കൈയില്‍ പണമെത്തുന്നില്ലാ എന്നതാണ്. അതുകൊണ്ട് അവശ്യ സാധനങ്ങള്‍ വാങ്ങുന്നത് മൂലം അവര്‍ പരിമിതപ്പെടുത്തുന്നു.
ഇത് മറികടക്കുന്നതിന് ജനങ്ങളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്തുക എന്നതായിരുന്നു വേണ്ടിയിരുന്നത്.ഇതിന് ചില നികുതിയിളവുകളും തൊഴില്‍ ലഭ്യതക്ക് സഹായകമായ നിര്‍ദേശങ്ങളുമായിരുന്നു വേണ്ടിയിരുന്നത്. ആദായ നികുതിയില്‍ വലിയ ഇളവുണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആദായനികുതിയുടെ കാര്യത്തില്‍ നേരിയ തോതിലുള്ള അഡ്ജസ്റ്റുമെന്റുകള്‍ക്ക് മാത്രമാണ് ബജറ്റ് തയാറായിരിക്കുന്നത്. ഇത് സമൂഹത്തിന്റെ ക്രയശേഷിയുയര്‍ത്തുന്നതിനോ മാര്‍ക്കറ്റിലെ മുരടിപ്പ് മറികടക്കുന്നതിനോ പര്യാപ്തമല്ല. ഒരേ സമയം കോര്‍പറേറ്റുകളെ തലോടുകയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ തല്ലുകയും ചെയ്യുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നതായി കാണാം.
രൂക്ഷമായ തൊഴിലില്ലായ്മക്ക് കാരണം ചെറുകിട ഇടത്തരം - വ്യവസായ രംഗങ്ങളിലെ വലിയ തോതിലുള്ള തകര്‍ച്ചയാണ്. നോട്ടുനിരോധനം, അശാസ്ത്രീയമായ രീതിയില്‍ ജി.എസ്.ടി നടപ്പാക്കല്‍ എന്നിവയാണ് അടിസ്ഥാന കാരണം. ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ക്രിയാത്മകമായ നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല.
കാര്‍ഷിക,വിദ്യാഭ്യാസ,ആരോഗ്യ മേഖലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ചില പദ്ധതികള്‍ ശ്രദ്ധേയമാണ്. എന്നാല്‍ അവയുടെ നടത്തിപ്പ് എത്ര കണ്ട് വിജയകരമാകുമെന്നത് പ്രശ്‌നമാണ്. സാമ്പത്തിക വരുമാനത്തിലെ തളര്‍ച്ചയാണ് ഇതിന് കാരണം. വേണ്ടത്ര വരുമാനമില്ലാതെ വാഗ്ദാനങ്ങള്‍ വാരിക്കോരി വിതുറന്നതില്‍ ധനമന്ത്രി ഒരു പിശുക്കും കാണിച്ചില്ല. വരുമാനം കൂട്ടുന്നതിന് ഓഹരി വിറ്റഴിക്കുക എന്ന ഒരേയൊരു മന്ത്രം മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. പുതിയ ബജറ്റില്‍ എല്‍.ഐ.സിയുടെ ഓഹരികള്‍ വില്‍ക്കുന്നതിന് നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നു. പൊതുമേഖലയുടെ സമ്പത്ത് പൂര്‍ണമായും തൂക്കിവില്‍ക്കുക എന്ന നയമാണ് വരുമാനം കണ്ടെത്താനുള്ള മാര്‍ഗമായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് ഭാവിയില്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ തകര്‍ക്കുന്ന ഒന്നായി തന്നെ മാറും.
കുതിച്ചുയരുന്ന ധനക്കമ്മിയെക്കുറിച്ച് ബജറ്റ് നിസംഗമായ സമീപനമാണ് സ്വീകരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.8 ശതമാനമായി ഉയരുമെന്നാണ് ബജറ്റില്‍ പറയുന്നത്. ഒപ്പം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 3.5 ശതമാനമാകുമെന്നും കണക്കുകൂട്ടുന്നു. ഈ ഉയരുന്ന ധനക്കമ്മി രാജ്യത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റ് രംഗത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി ഒട്ടും ചെറുതല്ല. അതുകൊണ്ട് നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഒരു സാമ്പത്തിക സാഹചര്യത്തില്‍, വലിയ തോതില്‍ സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ത്തുന്നതടക്കമുള്ള പദ്ധതികള്‍ക്കൊന്നും മുതിരാതെ കേവലം വാര്‍ഷികമായ കണക്ക് പറച്ചില്‍ മാത്രമായി ബജറ്റ് മാറുകയാണ്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം കോടി രൂപ മൂല്യമുള്ള സമ്പദ്ഘടനയായി ഇന്ത്യ മാറുമെന്ന് പറയുമ്പോള്‍ അതിന് തക്കതായ നിര്‍ദേശങ്ങള്‍ ബജറ്റിലില്ലായെന്നതും ഒരു ന്യൂനതയാണ്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 10 ശതമാനത്തിന് മുകളില്‍ ആകണമെന്നിരിക്കെ, അടുത്ത സാമ്പത്തിക വര്‍ഷം പരമാവധി 6.5 ശതമാനം മാത്രം വളര്‍ച്ച കൈവരിക്കാനാകൂവെന്ന് സര്‍ക്കാര്‍ പോലും കണക്ക് കൂട്ടുന്നുള്ളൂ.അതുകൊണ്ട് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമാകേണ്ടിയിരുന്ന ഒരു ബജറ്റ് വലിയ പ്രതികരണങ്ങള്‍ ഉളവാക്കാത്ത ഒന്നായി മാറിയിരിക്കുന്നു. ഒരു സ്വപ്ന ബജറ്റ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് കേവലം ചില നീക്കിയിരിപ്പുകള്‍ മാത്രമാക്കി ഒരു ബജറ്റ് അവതരിപ്പിക്കുകയാണ് നിര്‍മലാ സീതാരാമന്‍ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago