ഫയല്‍ അദാലത്ത്: താലൂക്ക് തലത്തില്‍ 2307 എണ്ണം തീര്‍പ്പാക്കി
കാക്കനാട്: ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ നേതൃത്വത്തില്‍ ഇന്നലെ കലക്ടറേറ്റില്‍ നടത്തിയ ഫയല്‍ അദാലത്തില്‍ താലുക്ക് തലത്തില്‍ 2307 എണ്ണം തീര്‍പ്പാക്കി.
മുവാറ്റുപുഴ 78, കണയന്നൂര്‍ബ 483, കോതമംഗലം 205, ആലുവ 45, പറവൂര്‍ 394, കുന്നത്തനാട് 429, കൊച്ചി 673 എന്നിങ്ങനെയാണ് താലൂക്കുതലത്തില്‍ തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണം. ജില്ലാ തലത്തില്‍ 164 ഫയലുകള്‍ തീര്‍പ്പാക്കി. വിവിധ വിഭാഗങ്ങളിലായി ജില്ലാതലത്തില്‍ 699 ഫയലുകളാണ് പരിഗണിച്ചത്.
റവന്യൂ റിക്കവറി വിഭാഗത്തിലാണ് കൂടുതല്‍ പരിഗണിച്ചത് 258. രണ്ടാം ഘട്ട ഫയല്‍ അദാലത്ത് അടുത്ത മാസം ഉണ്ടായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. പൊതു ജനങ്ങളുടെ അപേക്ഷകളിലും പരാതികളിലും വേഗം തീര്‍പ്പുകല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
അദാലത്തില്‍ ഡെപ്യുട്ടി കലക്ടര്‍മാരും തഹസില്‍ദാര്‍മാരും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."