HOME
DETAILS

അധികൃതരുടെ അനാസ്ഥ; പായിപ്ര ഗവ. യു.പി സ്‌കൂളിലെ ലക്ഷങ്ങള്‍ വിലവരുന്ന തടികള്‍ നശിക്കുന്നു

  
backup
February 27 2017 | 03:02 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%aa%e0%b4%be%e0%b4%af%e0%b4%bf%e0%b4%aa


മുവാറ്റുപുഴ: അധികൃതരുടെ അനാസ്ഥമൂലം ലക്ഷങ്ങള്‍ വിലവരുന്ന തടി നശിച്ചുകൊണ്ടിരിക്കുന്നു. പായിപ്ര ഗവണ്മെന്റ് യു.പി സ്‌കൂള്‍ പറമ്പില്‍ രണ്ട് സ്ഥലങ്ങളിലായിട്ടാണ് ലക്ഷങ്ങള്‍ വില കിട്ടുമായിരുന്ന തടി നശിച്ചുകൊണ്ടിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് പായിപ്ര സ്‌കൂള്‍ പറമ്പില്‍ രണ്ടിടത്തായി നിന്നിരുന്ന നാല് വാകമരവും ഒരു ചീനി മരവും വെട്ടി വീഴ്ത്തിയിരുന്നു. 27,000 രൂപയോളം ചെലവു ചെയ്താണ് അഞ്ച് മരങ്ങള്‍ മുറിച്ചുവീഴ്ത്തി കഷണങ്ങളായി മുറിച്ചിട്ടത്. അന്നത്തെ വിലക്ക് കണക്കു കൂട്ടിയാല്‍ 4.5 ലക്ഷം രൂപ വില വരുമെന്ന് തടി വ്യാപാരികള്‍ പറയുന്നു. മുറിച്ചിട്ടതിലെ ചീനി മരം വളളം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മരമായതിനാല്‍ വില കൂടുതല്‍ കിട്ടുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
തടി മുറിച്ചിട്ടതിനു ശേഷം ലേലത്തിനുളള നടപടി ക്രമങ്ങളുമായി അന്നത്തെ സ്‌കൂള്‍ അധികൃതരും പി.ടി.എയും തുടര്‍ നടപടി ആരംഭിച്ചു. സര്‍ക്കാര്‍ സ്ഥലത്തു നില്‍ക്കുന്ന തടികള്‍ മുറിച്ചു മാറ്റുമ്പോള്‍ എടുക്കേണ്ട നടപടി ക്രമങ്ങള്‍ പാലിക്കാതെ തിരക്കിട്ട് മുറിച്ചതിനുശേഷംലേലത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് വന്ന് തടി നേരില്‍ കണ്ടതിനുശേഷം അളന്ന് തിട്ടപ്പുടുത്തി തടിവിലയായി 1.50 ലക്ഷം വില കണണക്കാക്കി ലേലത്തിന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും ഒന്നര വര്‍ഷം കഴിഞ്ഞു. 1.50 ലക്ഷക്ക് രൂപക്ക് ലേലം പിടിക്കുന്നയാള്‍ക്ക് ടാക്‌സ് ഉള്‍പ്പടെ രണ്ട് ലക്ഷത്തോളം രൂപ ചിലവു വരും. ്വ
വെട്ടിയിട്ടിട്ട് ഒന്നര വര്‍ഷം കഴിഞ്ഞതിനാല്‍ രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് ലേലത്തില്‍ പിടിക്കാന്‍ ആരും തയ്യാറായില്ല. ഇതിനാല്‍ ഇപ്പോഴും തടി സ്‌കൂള്‍ പറമ്പില്‍ കിടന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ തടികള്‍ക്ക് ഇപ്പോള്‍ 50,000 രൂപമാത്രമെ ലഭിക്കൂവെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഈ തുകക്ക് എടുത്താലും ടാക്‌സ് ഉള്‍പ്പടെ മുക്കാല്‍ ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടക്കേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്.
സ്‌കൂള്‍ പറമ്പില്‍ കിടന്ന് തടി നശിച്ചു പോയാല്‍ തങ്ങള്‍ക്ക് ഒന്നുമില്ലെന്ന നിലയിലാണ് ബന്ധപ്പെട്ടവരുടെ മുന്നോട്ട് പോക്ക്. ആറ് മാസം മുമ്പ് ലേലം നടത്തിയപ്പോള്‍ ലേലം പിടിക്കാന്‍ ആളില്ലെന്ന് ബോദ്ധ്യപ്പെട്ട് മടങ്ങിപോയ വനം വകുപ്പ് അധികൃതര്‍ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. തടിയുടെ യഥാര്‍ത്ഥ വിലയിട്ട് ലേലം ചെയ്താല്‍ എടുക്കാന്‍ ആളുണ്ടാകുകയും തടിയുടെ വില സര്‍ക്കാരിന് ലഭിക്കുകയും ചെയ്യുമായിരുന്നു. ഇതിന് ആര് മുന്‍കൈ എന്നതാണ് നാട്ടുകാരുടെ ചോദ്യം.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago