ഹരിപ്പാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് നിര്‍മാണം ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന്
ഹരിപ്പാട്: നിര്‍മാണത്തിലിരിക്കുന്ന ഹരിപ്പാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന കാര്യങ്ങളില്‍ കക്ഷിരാഷ്ട്രീയമില്ലാതെ സഹകരിക്കും. എല്ലാ വീടുകള്‍ക്കും വൈദ്യുതി ലഭിയ്ക്കുകയെന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രൊഫ.സുധാ സുശീലന് അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.എന്‍ കലാധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയര്മാന് എം.കെ വിജയന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.രാജേന്ദ്രകുറുപ്പ്, എസ് സുരേഷ് കുമാര്‍, ജിമ്മി കൈപ്പള്ളില്‍, സുജിത്ത് ലാല്‍, എച്ച് നിയാസ്, വി.ബി രത്നകുമാരി, രാധാ രാമചന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ്, ശോഭാ വിശ്വനാഥ്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രന്, എം.ആര് ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."