HOME
DETAILS
MAL
നടപ്പാത നിര്‍മാണം തടഞ്ഞു
backup
February 27 2017 | 03:02 AM
അരൂര്‍: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന നടപ്പാത നാട്ടുകാര്‍ തടഞ്ഞു.അരൂര്‍ പഞ്ചായാത്ത് 16 വാര്‍ഡില്‍ മറയൂര്‍ പള്ളി റോഡ് മുതല്‍ കളരിക്കല്‍ റോഡ് വരെ ബന്ധിപ്പിക്കുന്നതാണ് നടപ്പാത.പ്രദേശം വെള്ളക്കെട്ടായതിനാല്‍ നടപ്പാത കടന്നുപോകുന്ന വഴിയുടെ വശങ്ങളില് താമസിക്കുന്നവരുടെ വീടുകളില്‍നിന്ന് മഴവെള്ളം ഒഴുകി പോകുന്നതിന് താമസക്കാരുടെ സ്വന്തം ചിലവില്‍ നടപ്പാതയുടെ അടിയിലൂടെ പൈപ്പിട്ടതാണ് പ്രശ്നത്തിന് കാരണം. വിവരം അറിഞ്ഞ് അരൂര്‍ പൊലിസ് സ്ഥലത്തെത്തി നടപ്പാത നിര്മാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ന് നടക്കുന്ന ചര്‍ച്ചക്ക് ശേഷം മാത്രമായിരിക്കും പണി തുടങ്ങുകയെന്ന് പഞ്ചായത്ത് അംഗം ശ്രീജി ഷാജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."