സഭക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്കിയ പരാതികളില്‍ കഴമ്പില്ലെന്ന്, പോലിസ് അന്വേഷണം അവസാനിപ്പിച്ചു, നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് സിസ്റ്റര്‍ ലൂസി
കല്‍പ്പറ്റ: കത്തോലിക്കാ സഭാ അധികൃതര്‍ക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്കിയ പരാതികളില്‍ കഴമ്പില്ലെന്ന് കണ്ടെത്തി പോലിസ് അന്വേഷണം അവസാനിപ്പിച്ചു. പരാതികള്‍ വാസ്തവവിരുദ്ധവും നിയമത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നുമാണ് വെള്ളമുണ്ട പോലിസിന്റെ കണ്ടെത്തല്‍. കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് മാസങ്ങളോളം അന്വേഷിച്ചിട്ടും കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പോലിസ് പറയുന്നു.
രണ്ട് പരാതികളും നിയമത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും പോലിസ് സിസ്റ്റര്‍ ലൂസി കളപ്പുരയെ അറിയിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കുകയാണെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
എന്തൊക്കെ സംഭവിച്ചാലും സഭാ അധികൃതര്‍ക്കെതിരായ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും സിസ്റ്റര്‍ ലൂസികളപ്പുര നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് സിസ്റ്റര്‍ ലൂസികളപ്പുര വ്യക്തമാക്കി. എന്നാല്‍ മാനന്തവാടി രൂപത വക്താവായ ഫാദര്‍ നോബിള്‍ തോമസ് പാറക്കല്‍ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ സ്വകാര്യ അന്യായവുമായി സിസ്റ്റര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് വെള്ളമുണ്ട സി.ഐ പ്രതികരിച്ചു. ഐടി ആക്ട് 66എ സുപ്രീംകോടതി റദ്ദാക്കിയതിനാല്‍ ഇത്തരം പരാതികളില്‍ ശക്തമായ നടപടികളെടുക്കുന്നതില്‍ പരിമിതികളുണ്ടെന്നും പോലിസ് വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."