അറേബ്യയിലെ കാരുണ്യത്തിന്റെ റമദാന്‍ സുപ്രകള്‍
ജിദ്ദ: അറബികളുടെയും സന്നദ്ധ സംഘടനകളുടേയും കാരുണ്യത്തിന്റെ കൂടാരങ്ങള്‍ പ്രവാസി സമൂഹത്തിന് അനുഗ്രഹമാവുന്നു. നോമ്പുതുറയുടെ പുണ്യങ്ങള്‍ കൈക്കുമ്പിളില്‍ ഏറ്റുവാങ്ങാനുള്ള സുമനസിന്റെ ഏറ്റവും മധുരതരമായ അനുഭവമാകുകയാണ് അറേബ്യന്‍ നാടുകളിലെ ഇഫ്താര്‍ സുപ്രകള്‍.
കൂടാരങ്ങളിലെ നോമ്പുതുറകള്‍ ഇന്നു ഗള്‍ഫ് നാടുകളില്‍ നിത്യകാഴ്ചയാണ്. ഒരു മാസക്കാലം അറബി വിഭവങ്ങളൊരുക്കി പ്രവാസികളെ കാത്തിരിക്കുകയാണ് റമദാന്‍ ടെന്റുകള്‍.
കഠിനമായ ചൂടിലും ജോലിയിലും തളരുന്ന പ്രവാസി സമൂഹത്തിന് ഇവ നല്‍കുന്ന ആശ്വാസം ചെറുതല്ല. ടെന്റുകളിലിരുന്ന് നോമ്പ് തുറക്കാന്‍ ജാതിമത ഭേദമന്യേ ധാരാളം പേര്‍ കൂട്ടമായി എത്തുന്നുണ്ട്. സ്വദേശികള്‍ അതിഥികളെ സ്‌നേഹപൂര്‍വം കൈപിടിച്ച് അവരുടെ സുപ്രയിലേക്ക് ആനയിക്കുമ്പോള്‍ റമദാന്‍ പറഞ്ഞുതരുന്ന ആശയങ്ങള്‍ അനുഭവിച്ചറിയുകയാണ്.
പള്ളികള്‍ക്കു പുറമെ പ്രത്യേകം സജ്ജമാക്കിയ തമ്പുകളും റമദാനിലെ പ്രത്യേകതയാണ്. ചിലയിടങ്ങളില്‍ പ്രത്യേക കിറ്റുകളിലും ബോക്‌സുകളിലുമായി യാത്രകാര്‍ക്കുള്ള നോമ്പുതുറയും ഇവിടെ സജ്ജമാണ്. സഊദി ഭരണകൂടം ഒരുക്കുന്ന നോമ്പുതുറക്കു പുറമെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരും വിദേശ തൊഴിലാളികളും വിവിധ മതസംഘടനകളും പ്രത്യേകം പ്രത്യേകം നോമ്പുതുറകള്‍ ഒരുക്കുന്നുണ്ട്. മലയാളികളും സുപ്രകളില്‍ നിരവധി വര്‍ഷത്തെ സേവനപാരമ്പര്യവുമായി രംഗത്തുണ്ട്്.
വിശുദ്ധ ഹറമൈനിലെ നോമ്പുതുറയും ഹൃദ്യമാണ്. മക്കയിലും മദീനയിലും നടക്കുന്ന ഇഫ്താറിനു പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത മഹത്വങ്ങളാണ്. ഇവിടങ്ങളിലെ മനംനിറഞ്ഞു വിളമ്പുന്ന ഇഫ്താറുകള്‍ ആതിഥ്യമര്യാദയുടെ പ്രവാചക പാഠങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. ഒരേസമയം ലക്ഷക്കണക്കിനു വിശ്വാസികളാണ് ഹറമൈനിയില്‍ നോമ്പുതുറയില്‍ പങ്കെടുക്കുന്നത്. തിരക്കുകളില്ലാതെ, നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാരില്ലാതെ, എല്ലാവര്‍ക്കും വിഭവങ്ങള്‍ എത്തിച്ച് റമദാനിലെ 30 ദിവസങ്ങളിലും ലക്ഷങ്ങള്‍ നോമ്പ് തുറക്കുന്നു. സഊദിയുടെ പലഭാഗങ്ങളില്‍നിന്നും റമദാനില്‍ നോമ്പു തുറപ്പിക്കുന്നതിനുവേണ്ടി ഹറമിനടുത്തു താമസമാക്കുന്ന അറബികളുമുണ്ട്.
വിശുദ്ധ റമദാന്‍ അവസാനമാകുമ്പോള്‍ 40 ലക്ഷത്തോളം വിശ്വാസികള്‍ മക്കയിലെത്താറുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. യമന്‍, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നടക്കം മലയാളികളും റമദാനില്‍ ഇവിടങ്ങളിലെത്താറുണ്ട്. ജോലി കഴിഞ്ഞ് വൈകിട്ട് ക്യാംപിലെത്തി ഭക്ഷണം പാകംചെയ്യാന്‍ സാധിക്കാത്ത നിരവധി പ്രവാസി തൊഴിലാളികള്‍ക്ക് വലിയ അനുഗ്രഹമാണ് ഈ അറേബ്യന്‍ നോമ്പുതുറ ടെന്റുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."