കാര്‍ഷിക മതിലുകളാണ് കേരളത്തിനാവശ്യം: ജേക്കബ് തോമസ് അരികുപുറം
മാവേലിക്കര: ജാതിമത ചിന്തകളുണ്ടാക്കുന്ന വിഭാഗീയതയുടെ മതിലുകളല്ല മറിച്ച് വിഷലിപ്തമല്ലാത്ത ആഹാരത്തിനായുള്ള കാര്‍ഷിക മതിലുകളാണ് കേരളത്തിന് ആവശ്യമെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം മാവേലിക്കരയില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം മാവേലിക്കര ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ജൈവ കാര്‍ഷിക വ്യാപന യജ്ഞത്തിന്റെ ഭാഗമായി നടന്ന കര്‍ഷക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവകൃഷി വ്യാപനം വ്യാപകമാകുന്നതിനുള്ള പദ്ധതികള്‍ക്ക് കേരള വികസന അജണ്ടയില്‍ മുഖ്യ പരിഗണന നല്‍കണം. കേരളത്തില്‍ മാരക രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജൈവകൃഷിക്കായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കണം.
നിയോജക മണ്ഡലം പ്രസിഡന്റ് തോമസ്.സി.കുറ്റിശേരില്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പ്രമോദ് നാരായണന്‍ കാര്‍ഷിക സന്ദേശം നല്‍കി. കര്‍ഷകര്‍ക്കായുള്ള ഐ.ഡി കാര്‍ഡ് വിതരണം ജില്ലാ ജനറല്‍ സെക്രട്ടറി ജെന്നിംഗ്‌സ് ജേക്കബ് മുരളീധര കൈമളിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ലോഗാ പ്രകാശനം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.ജി.സുരേഷ് ജില്ലാ ജനറല്‍ സെക്രട്ടറി റ്റി.പി.ജോണ്‍ താമരവേലിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. മാങ്കാംകുഴി രാധാകൃഷ്ണന്‍, കെ.സി.ഡാനിയേല്‍, റോയി വര്‍ഗീസ്, മാത്തുണ്ണി ജോര്‍ജ്ജ്, സാജന്‍ നാടാവള്ളില്‍, ഡേവിഡ് ശാമുവേല്‍, എസ്.അലക്‌സാണ്ടര്‍, അജി നാടാവള്ളില്‍, എസ്.ശുശീല, റേച്ചല്‍ സജു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."